Webdunia - Bharat's app for daily news and videos

Install App

ഈ പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കാറുണ്ടോ? വെറുതെയല്ല നിങ്ങളുടെ വയര്‍ ചാടുന്നത് !

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (11:34 IST)
പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല. കട്ടിയായി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? 
 
അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം. 
 
പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ്. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ അമിത വണ്ണം, ടൈപ്പ് 2 ഡയബറ്റ്സ് എന്നിവ കാണപ്പെടുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് ശരീരം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയില്‍ ആക്കുന്നു.  
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്ക് ഇത് നയിക്കും. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു. സ്ത്രീകളില്‍ എല്ലുകളുടെ കരുത്ത് കുറയ്ക്കുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments