മൂത്രമൊഴിച്ച ശേഷം ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2023 (12:26 IST)
കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. മൂത്രമൊഴിക്കുമ്പോഴും അതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഒരു കാരണവശാലും മൂത്രം പിടിച്ചുവയ്ക്കരുത്. മൂത്രശങ്ക തോന്നിയാല്‍ ഉടന്‍ മൂത്രമൊഴിക്കുക. 
 
മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ സ്വകാര്യ ഭാഗങ്ങള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. സ്വകാര്യ ഭാഗങ്ങള്‍ വെള്ളം കൊണ്ട് കഴുകുകയും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് പൂര്‍ണമായി തുടയ്ക്കുകയും ചെയ്യണം. മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗം വൃത്തിയാക്കിയില്ലെങ്കില്‍ അടിവസ്ത്രത്തിലൂടെ ബാക്ടീരിയ വളരാന്‍ കാരണമാകും. 
 
മൂത്രമൊഴിച്ച ശേഷം സ്ത്രീകള്‍ പ്രധാനമായും കഴുകേണ്ടത് ജനനേന്ദ്രിയത്തിന്റെ പുറംഭാഗമാണ്. ഇവിടങ്ങളില്‍ മൂത്രത്തിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. 
 
മൂത്രമൊഴിച്ച ശേഷം പുരുഷന്‍മാര്‍ തങ്ങളുടെ ജനനേന്ദ്രിയം കുടയുകയും മൂത്രത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ദിവസത്തില്‍ ഒരിക്കല്‍ ചൂടുവെള്ളം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം