മഴക്കാലത്ത് കാലില്‍ വളം കടിക്ക് സാധ്യത കൂടുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു

Webdunia
ബുധന്‍, 5 ജൂലൈ 2023 (11:39 IST)
സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ പ്രശ്‌നമാണ് വളം കടി അഥവാ ടീനിയ പീഡ്‌സ്. ഡെര്‍മാറ്റോഫൈറ്റ് ഇനത്തില്‍പ്പെട്ട ചര്‍മ പ്രശ്‌നത്തിന് അത്‌ലറ്റ്‌സ് ഫൂട്ട് എന്നും പേരുണ്ട്. കായിക താരങ്ങലേളും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായതിനാലാണ് വളം കടിക്ക് ഇങ്ങനെയൊരു പേരും. കായിക താരങ്ങള്‍ക്ക് മാത്രമല്ല ആര്‍ക്ക് വേണമെങ്കിലും ഈ ചര്‍മ പ്രശ്‌നം വരാം. 
 
കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്ക് ഇടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം. 
 
മഴക്കാലത്ത് ചെളിവെള്ളത്തില്‍ നടക്കുന്നത് വളംകടിക്ക് കാരണമാകും. നനഞ്ഞ സോക്‌സും ഇറുകിയ ഷൂസും ധരിക്കുന്നത് ഫംഗല്‍ ഇന്‍ഫെക്ഷനിലേക്ക് നയിക്കും. പൊതു കുളിമുറികള്‍, നീന്തല്‍ക്കുളം എന്നിവയുടെ പരിസരത്ത് നഗ്നപാദരായി സഞ്ചരിക്കുന്നത് ഒഴിവാക്കണം. ഒരാള്‍ ഉപയോഗിച്ച പാദരക്ഷകള്‍ മാറി ഉപയോഗിക്കരുത്. വളംകടി ഉണ്ടായാല്‍ വിരലുകള്‍ക്കിടയില്‍ ഉള്ള സ്ഥലം അഴുകിയതു പോലെ കാണപ്പെടുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. 
 
കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. വിരലുകള്‍ക്കിടയിലുള്ള സ്ഥലം ജലാംശമില്ലാതെ സൂക്ഷിക്കണം. എല്ലാ ദിവസവും കഴുകി ഉണങ്ങിയ സോക്‌സ് മാത്രം ഉപയോഗിക്കുക. വായു സഞ്ചാരമില്ലാത്ത ഇറുകിയ ഷൂസ് ധരിക്കരുത്. ശുചിമുറികളില്‍ പാദരക്ഷ നിര്‍ബന്ധമായും ഉപയോഗിക്കുക. വിയര്‍ത്ത് നനഞ്ഞതായി തോന്നിയാല്‍ അനുഭവപ്പെട്ടാല്‍ സോക്‌സുകള്‍ മാറ്റുക.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പ് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം

ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണോ?

രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments