തണുപ്പുകാലമാണ്, ടോണ്‍സിലൈറ്റിസിനെ കരുതിയിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ഫെബ്രുവരി 2025 (17:33 IST)
ടോണ്‍സിലൈറ്റിസ് സര്‍വ്വസാധാരണമായ ഒരു അസുഖമാണ്. സാധാരണയായി കുട്ടികളിലാണ് കൂടുതലും ടോണ്‍സിലൈറ്റിസ് കാണപ്പെടുന്നത്. എന്നാല്‍ എന്താണ് ടോണ്‍സിലൈറ്റില്‍ എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിലെ ടോണ്‍സില്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. തൊണ്ടയില്‍ അണ്ണാക്കില്‍ ഇരുവശത്തുമായാണ് ടോണ്‍സിലുകള്‍ സ്ഥിതി ചെയ്യുന്നത്. 
 
ഒരു പരിധിവരെ വായു, ഭക്ഷണം, ശ്വാസം എന്നിവയിലൂടെ വരുന്ന അണുക്കളെ തടയുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്. ഈ ടോണ്‍സില്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുമ്പോഴാണ് ഇവയില്‍ അണുബാധ ഉണ്ടാകുന്നത്. ഇതിന് കാരണങ്ങള്‍ ശരീരത്തിന് അകത്തും പുറത്തും നിന്നുമാവാം. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ടോണ്‍സില്‍ ഗ്രന്ഥികളുടെ താപനിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ഇത് അതിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. 
 
അതുകൊണ്ടാണ് തണുത്ത ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ചിലരില്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. അതുപോലെതന്നെ മഴ നനയുമ്പോഴോ എസി സ്ഥിരമായി ഉപയോഗിക്കുന്നവരിലോ മഞ്ഞു കൊള്ളുമ്പോള്‍ ഒക്കെ ടോണ്‍സിലൈറ്റിസ് ഉണ്ടാവാം. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമാണ്. രോഗബാധിതരുടെ ചുമയ്ക്കുമ്പോഴോ തുമ്മല്‍ ഇത് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, ക്ഷീണം, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന എന്നിവയാണ് ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറും 20 ദിവസത്തിനുള്ളില്‍ മുടി വീണ്ടും വളര്‍ത്തുന്ന ഹെയര്‍ സെറം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments