Webdunia - Bharat's app for daily news and videos

Install App

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം

അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഏപ്രില്‍ 2025 (15:30 IST)
അള്‍സര്‍ സാധാരണ ജീവിതത്തെ അലോസരപ്പെടുത്തുന്ന രോഗമാണ്. എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും അള്‍സറിന് കാരണമാകില്ലെന്നാണ് ചിലരുടെ വിശ്വാസം. അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്. ഇതുണ്ടായിക്കഴിഞ്ഞാല്‍ എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും രോഗത്തെ വഷളാക്കും. ചിലമരുന്നുകളുടെ ഉപയോഗം കൊണ്ടും അള്‍സര്‍ ഉണ്ടാകാം. 
 
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകള്‍ ഉണ്ടാകുന്നതിനായി സപ്ലിമെന്റുകളും ആവശ്യമാണ്. അച്ചാര്‍, പഴങ്കഞ്ഞി, തൈര് തുടങ്ങിയ ഫെര്‍മന്റായ ഭക്ഷണങ്ങളിലും നല്ല ബാക്ടീരിയകള്‍ ഉണ്ട്. 
 
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കാരറ്റ് അള്‍സറിനെ പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി പെപ്റ്റിക് അള്‍സര്‍ ഘടകങ്ങള്‍ അള്‍സര്‍ വേഗത്തില്‍ സുഖപ്പെടുന്നതിന് സഹായിക്കും. ബ്രോക്കോളി എച്ച് പൈലോറി ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുന്നു. സള്‍ഫോറാഫനെ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. 
 
മറ്റൊന്ന് ഇലക്കറികളാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റാക്കി നിലനിര്‍ത്തുകയും ആമാശയ അള്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും. ആപ്പിളില്‍ പോളിഫെനോള്‍സ് അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. അസ്പിരിന്‍ കഴിക്കുന്നതുമൂലമുണ്ടാകുന്ന അള്‍സറിനെ ഇത് പ്രതിരോധിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകുകയാണോ, ഇത്തരക്കാരെ അടുപ്പിക്കരുത്

പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

അടുത്ത ലേഖനം
Show comments