Webdunia - Bharat's app for daily news and videos

Install App

ബ്രേക്ക്ഫാസ്റ്റായി കഴിക്കാന്‍ ഇവ നന്നല്ല !

കാര്‍ബോഡേറ്റഡ് ഡ്രിങ്ക്സ് രാവിലെ കുടിച്ചാല്‍ അത് അസിഡിറ്റി പ്രശ്നങ്ങളിലേക്ക് നയിക്കും

രേണുക വേണു
ബുധന്‍, 24 ജനുവരി 2024 (15:02 IST)
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ക്ഫാസ്റ്റ്. എന്നാല്‍ അശ്രദ്ധയോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരില്‍ നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ കാണപ്പെടുന്നു. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. 
 
വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ രാവിലെ കഴിക്കരുത്. ഫ്രഞ്ച് ഫ്രൈസ്, പിസ തുടങ്ങിയവ രാവിലെ ഒഴിവാക്കണം. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തിനു നന്നല്ല. 
 
കാര്‍ബോഡേറ്റഡ് ഡ്രിങ്ക്സ് രാവിലെ കുടിച്ചാല്‍ അത് അസിഡിറ്റി പ്രശ്നങ്ങളിലേക്ക് നയിക്കും. രാവിലെ ചോക്ലേറ്റ് കഴിക്കുന്നതും വയറിന് നല്ലതല്ല. എണ്ണമയമുള്ള സാധനങ്ങള്‍ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചല്‍ ഉണ്ടാക്കുന്നു. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ആസിഡ് അംശം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാവിലെ കഴിച്ചാല്‍ നെഞ്ചെരിച്ചല്‍ രൂക്ഷമാകും. ബ്രേക്ക്ഫാസ്റ്റായി ഫ്രൂട്ട്‌സ് മാത്രം കഴിക്കുന്ന ശീലം നന്നല്ല. വെറുംവയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. 
 
ശരീരത്തിനു കരുത്ത് പകരുന്നതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണ സാധനങ്ങളാണ് ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കേണ്ടത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓര്‍മ ശക്തി കുറവാണോ, ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കാരറ്റും ബീറ്റ്‌റൂട്ടും നന്നായി കനം കുറച്ചാണോ അരിയുന്നത്?

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത്

അനാരോഗ്യത്തിന്റെ ആദ്യ ലക്ഷണം മലബന്ധം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments