Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധമുണ്ടോ? ശ്രദ്ധിക്കുക

നിങ്ങളുടെ ദഹനം കൃത്യമായി നടക്കുന്നില്ലെങ്കിലും മെറ്റാബോളിസം താളം തെറ്റിയാലും മൂത്രത്തിനു അസഹ്യമായ മണം വന്നേക്കാം

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2023 (08:48 IST)
കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കേണ്ടതും മൂത്രവിസര്‍ജനം നടത്തേണ്ടതും അത്യാവശ്യമാണ്. ഒരു കാരണവശാലും മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് പിടിച്ചുവയ്ക്കരുത്. മൂത്രം പിടിച്ചുവയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. ചിലരില്‍ മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ പല രോഗങ്ങളുടേയും ലക്ഷണമായിരിക്കും അത്. സാധാരണ കാര്യമായി കണ്ട് അതിനെ തള്ളിക്കളയരുത്. തുടര്‍ച്ചയായി മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം തോന്നുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. 
 
പ്രമേഹമുള്ളവരില്‍ മൂത്രത്തിനു അസഹ്യമായ ഗന്ധം തോന്നും. ഇത്തരക്കാര്‍ പ്രമേഹ പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും വേണം. ശരീരത്തില്‍ എന്തെങ്കിലും അണുബാധയുണ്ടെങ്കിലും ചിലരില്‍ മൂത്രത്തിനു അസഹ്യമായ ഗന്ധം അനുഭവപ്പെട്ടേക്കാം. ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ മൂത്രത്തിനു ദുര്‍ഗന്ധം അനുഭവപ്പെട്ടേക്കാം. ശരീരത്തില്‍ നിര്‍ജലീകരണം നടക്കുന്നതിന്റെ സൂചനയാണ് ഇത്. ഇത്തരക്കാര്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ചില മരുന്നുകള്‍ കഴിക്കുമ്പോഴും മൂത്രത്തിനു അസഹ്യമായ ഗന്ധം അനുഭവപ്പെടും. 
 
നിങ്ങളുടെ ദഹനം കൃത്യമായി നടക്കുന്നില്ലെങ്കിലും മെറ്റാബോളിസം താളം തെറ്റിയാലും മൂത്രത്തിനു അസഹ്യമായ മണം വന്നേക്കാം. മൂത്രത്തിനു ദുര്‍ഗന്ധം, മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദന, മൂത്രത്തിനു ഇരുണ്ട നിറം, മൂത്രത്തില്‍ രക്തത്തിന്റെ അംശം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മൂത്രനാളിയിലെ പഴുപ്പ് കാരണമാകും. സ്ത്രീകളില്‍ യോനിയില്‍ പഴുപ്പ് വന്നാലും മൂത്രത്തിനു അസഹ്യമായ ഗന്ധമായിരിക്കും. നിങ്ങളുടെ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാലും മൂത്രത്തിനു അസഹ്യമായ ഗന്ധം വരും. കരള്‍ രോഗമുള്ളവരിലും ഈ ലക്ഷണം കാണിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ പാരന്റിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

അടുത്ത ലേഖനം
Show comments