Webdunia - Bharat's app for daily news and videos

Install App

ടോയ്‌ലറ്റിലേക്കു മൊബൈല്‍ ഫോണും കൊണ്ടാണോ പോകുന്നത്? അത്ര നല്ല ശീലമല്ല

ടോയ്‌ലറ്റിനുള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ അരമണിക്കൂര്‍ വരെ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നതായാണ് പഠനങ്ങള്‍

രേണുക വേണു
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (09:33 IST)
ടോയ് ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായാണ് പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് കുട്ടികളിലും യുവതി യുവാക്കളിലുമാണ് ഈ ശീലമുള്ളത്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം. 
 
മൊബൈല്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അധിക സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ തോന്നും. ഇത് അണുബാധയിലേക്ക് നയിക്കും. 
 
ടോയ്‌ലറ്റിനുള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ അരമണിക്കൂര്‍ വരെ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നതായാണ് പഠനങ്ങള്‍. ഇത് ഹെമറോയിഡിന് കാരണമാകും. ഗുഹ്യഭാഗത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. 
 
ടോയ്‌ലെറ്റില്‍ എല്ലായിടത്തും അണുക്കളുണ്ട്. അതുകൊണ്ട് തന്നെ ടോയ്‌ലറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് ടോയ്‌ലറ്റിലെ അണുക്കള്‍ മൊബൈലിലേക്ക് പകരാന്‍ കാരണമാകും. ഈ മൊബൈല്‍ മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ അവരിലേക്കും അണുക്കള്‍ പടരും. 
 
ടോയ്‌ലറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് മലബന്ധത്തിലേക്ക് നയിക്കും. ഫോണ്‍ ഉപയോഗം മലവിസര്‍ജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ ഈ 10ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ദിവസവും രണ്ടുമുട്ട കഴിച്ചാല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുമോ

നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം വരുത്തുന്ന 5 അടുക്കള വസ്തുക്കളെ കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു: ഗ്യാസ് സ്റ്റൗ മുതല്‍ നോണ്‍സ്റ്റിക് പാനുകള്‍ വരെ

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മൂത്രമൊഴിക്കുമ്പോള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ സൂചനയാകാം

അടുത്ത ലേഖനം
Show comments