Webdunia - Bharat's app for daily news and videos

Install App

മഴക്കാലമാണ്, യോനീ ഭാഗത്ത് അണുബാധയ്ക്കു സാധ്യത; സ്ത്രീകള്‍ ശ്രദ്ധിക്കുക

യോനീ ഭാഗത്തെ അലര്‍ജി ഒഴിവാക്കാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (20:58 IST)
ചര്‍മ്മ സംബന്ധമായ ഒരുപാട് അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള കാലഘട്ടമാണ് മഴക്കാലം. പെണ്‍കുട്ടികളിലും സ്ത്രീകളിലും മഴക്കാലത്ത് പൊതുവെ കാണപ്പെടുന്ന ബുദ്ധിമുട്ടാണ് യോനീ ഭാഗത്തെ അലര്‍ജി. ഇത്തരം അലര്‍ജി വരാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം. 
 
യോനീ ഭാഗത്തെ അലര്‍ജി ഒഴിവാക്കാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. യോനി എല്ലായ്പ്പോഴും കഴുകി വൃത്തിയാക്കണം. വീര്യം കുറഞ്ഞതും മണം കുറഞ്ഞതുമായ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ യോനി ഭാഗം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. അതുപോലെ യോനി ഭാഗം വൃത്തിയാക്കാന്‍ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് അണുബാധയെ ചെറുക്കാന്‍ നല്ലതാണ്. 
 
മഴക്കാലത്ത് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചൂട് അധികം നില്‍ക്കാത്തതും നല്ലപോലെ വായുസഞ്ചാരം ലഭിക്കുന്നതുമായ അടിവസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ സ്വകാര്യ ഭാഗത്ത് ഈര്‍പ്പം കെട്ടികിടക്കുകയും അതിലൂടെ ബാക്ടീരിയല്‍ അണുബാധ ഉണ്ടാകുകയും ചെയ്യും. ഒരു കാരണ വശാലും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. 
 
യോനി ഭാഗം തുടയ്ക്കുമ്പോള്‍ പുറകില്‍ നിന്ന് മുന്‍ ഭാഗത്തേക്ക് തുടയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ ശീലം അണുബാധ വര്‍ധിപ്പിക്കാന്‍ കാരണമാകും. യോനിയില്‍ തുടയ്ക്കുമ്പോള്‍ മുന്‍ഭാഗത്തില്‍ നിന്ന് പിന്നിലേക്കാണ് തുടയ്ക്കേണ്ടത്. ഇല്ലെങ്കില്‍ മലദ്വാരത്തില്‍ നിന്നുള്ള അണുക്കള്‍ യോനിയിലേക്ക് പ്രവേശിക്കുന്നതിനും ഇത് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. മഴക്കാലമാണെങ്കിലും നന്നായി വെള്ളം കുടിക്കണം. നിര്‍ജലീകരണം ഒഴിവാക്കുന്നതിനും യോനിഭാഗം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും വെള്ളം കുടി സഹായിക്കും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം