Webdunia - Bharat's app for daily news and videos

Install App

വിറ്റാമിന്‍ എ കുറഞ്ഞോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (20:36 IST)
നമ്മുടെ ശരീരത്തിന് എല്ലാ വിറ്റാമിനുകളും അതിന്റേതായ അളവില്‍ ആവശ്യമുണ്ട്. ഓരോ വിറ്റാമിനുകളും പ്രത്യേകം ധര്‍മ്മമാണ് വഹിക്കുന്നത്. പ്രധാനമായും വിറ്റാമിന്‍ എ യുടെ കുറവ് കണ്ണുകളെയാണ് ബാധിക്കുന്നത്. ഇത് ശരിയായ സമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയിലേക്ക് വരെ നയിച്ചേക്കാം. ഏതൊക്കെ സാഹചര്യങ്ങളില്‍ വിറ്റാമിന്‍ എ യുടെ കുറവുണ്ടാകാം എന്ന് നോക്കാം. ഗര്‍ഭിണികളിലും കുട്ടികളിലും ശരിയായ അളവില്‍ പഴങ്ങളും പച്ചക്കറികളും കഴിച്ചില്ലെങ്കില്‍ വിറ്റാമിന്‍ എയുടെ ആഭാവം ഉണ്ടാകാം. കടുത്ത വയറിളക്കം, മീസില്‍സ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടാകുമ്പോഴും വിറ്റാമിനയുടെ കുറവുണ്ടാകും. 
 
കുഞ്ഞുങ്ങളില്‍ വിറ്റാമിന്‍ കുറഞ്ഞാല്‍ തൊലിപ്പുറവും കണ്ണുകളുമൊക്കെ വരണ്ടിരിക്കും. വിറ്റാമിന്‍ കുറയുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കണ്ണുകള്‍ക്ക് തെളിച്ചമില്ലാതെ ഇരിക്കുക. അതുപോലെതന്നെ കണ്ണുകളില്‍ പൊട്ടും പാടുകളും വരിക. രാത്രികാലങ്ങളിലും മങ്ങിയ പ്രകാശത്തിലും കാഴ്ച കുറയുന്നതും വിറ്റാമിന്‍ എയുടെ കുറവുമൂലമാണ്. ഇത്തരം ലക്ഷണമുള്ളവര്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ എ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ഉള്‍പ്പെടുത്തുക. ചികിത്സ ആവശ്യമെങ്കില്‍ വിറ്റാമിന്‍ എയുടെ തുള്ളിമരുന്ന് കഴിക്കണം. 3 വയസ്സുവരെ കുട്ടികള്‍ക്ക് ആറു മാസം ഇടവിട്ട് വിറ്റമിന്‍ എ തുള്ളിമരുന്ന് നല്‍കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

അടുത്ത ലേഖനം
Show comments