ദുർബലമായ കാലുകൾ പ്രായം കൂടുന്നതിലും അപകടകരം, മുന്നറിയിപ്പുമായി ഡോക്ടറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

അഭിറാം മനോഹർ
ചൊവ്വ, 10 ഫെബ്രുവരി 2026 (16:47 IST)
പ്രായം കൂടുന്നതാണ് ശരീരശേഷി കുറയാനുള്ള പ്രധാന കാരണം എന്ന പൊതുധാരണ തെറ്റാണെന്ന് മുന്നറിയിപ്പുമായി ഹാര്‍വാര്‍ഡ് പരിശീലനം നേടിയ ഡോക്ടര്‍ സൗരഭ്  സേഠി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് എയിംസിലും ഹാര്‍വാര്‍ഡിലുമായി പരിശീലനം നേടിയിട്ടുള്ള ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേഠി ഇക്കാര്യം വ്യക്തമാക്കിയത്.
 
പ്രായമാകുന്നതല്ല നമ്മളെ ബാധിക്കുന്നത് ബലം കുറയുന്ന കാലുകളാണ് പ്രായമാകുമ്പോള്‍ നടക്കാനടക്കം പലര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ കാരണമെന്ന് ഡോ. സേഠി പറയുന്നു.കാലുകളിലെ പേശികള്‍ ദുര്‍ബലമാകുന്നത് പതിയ സംഭവിക്കുന്നതിനാല്‍ പലരുടെയും ശ്രദ്ധയില്‍ പെടാറില്ല. അതിനാല്‍ തന്നെ പ്രായം കൂടുന്നതാണ് പ്രശ്‌നമെന്ന് ആളുകള്‍ കരുതുന്നു. ദുര്‍ബലമായ കാലുകള്‍ വീഴ്ച സംഭവിക്കാനും അസ്ഥികള്‍ പൊട്ടാനുമെല്ലാം കാരണമാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saurabh Sethi MD MPH | Gastroenterologist (@doctor.sethi)

കാലുകളുടെ ശക്തി വെറും ചലനത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധമുള്ളതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ അവിടെയാണ്. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതില്‍ ഈ പേശികള്‍ക്ക് പങ്കുണ്ട്. ശക്തമായ കാലിലെ പേശികള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു. കാലിലെ പേശികള്‍ ദുര്‍ബലമാകുന്നത് ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥ മോശമാക്കാനും കാരണമാകും.
 
കാലുകളുടെ ശക്തി നിലനിര്‍ത്താന്‍ ലളിതമായെങ്കിലും സ്ഥിരമായ വ്യായാമങ്ങള്‍ അനിവാര്യമാണെന്നാണ് ഡോ. സേഠി നിര്‍ദേശിക്കുന്നത്. സ്‌ക്വാട്ട്‌സ്, ലഞ്ചസ് പോലുള്ള വ്യായാമം, നടപ്പ് എന്നിവ ദൈനംദിന പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. ആരോഗ്യം കണക്കാക്കാന്‍ പ്രായം മാത്രമല്ല കാലുകള്‍ക്ക് എത്ര ബലമുണ്ട് എന്നതും നിര്‍ണായക സൂചികയായി കണക്കാക്കണമെന്ന സന്ദേശമാണ് ഡോ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

അടുത്ത ലേഖനം
Show comments