തിളക്കമുള്ള മുഖത്തിന് 3 വഴികൾ, വെറും 20 മിനിറ്റ്!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 13 ജനുവരി 2020 (16:06 IST)
തിളക്കമാർന്ന ചർമം പെൺകുട്ടികളുടെ മാത്രമല്ല, ആൺകുട്ടികളുടെയും സ്വപ്നമാണ്. മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചർമം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. തിളക്കമാർന്ന ചർമം ആത്മവിശ്വാസം പകരും. ചർമകാന്തി നേടാൻ വിലകൂടിയ വസ്തുക്കൾ വാങ്ങുന്നവരുടെ അറിവിലേക്കിതാ ചില എളുപ്പ മാർഗങ്ങൾ.
 
ഓട്സ്:
 
ഏതു പ്രായക്കാർക്കും ഏതു ഭക്ഷണപ്രിയർക്കും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഓട്സ്. ഒരുപാട് ഗുണങ്ങളുള്ള ഈ ഓട്സ് തിളങ്ങുന്ന ചർമത്തിന് ഉത്തമമാണെന്ന കാര്യം അധികമാർക്കും അറിയില്ല. ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് ഗുണവത്താണ് ഓട്സ്.
 
ഓറഞ്ച്:
 
ഓറഞ്ച് പോലെയുള്ള തിളക്കമാർന്ന സൗന്ദര്യത്തിന് ഉത്തമം ഓറഞ്ച് തന്നെ. ഓറഞ്ച് പോലൊരു സൗന്ദര്യവർധന വസ്തു വേറെയില്ല. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വൈറ്റമിൻ സിയും ആൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. കൂടാതെ പഴയ ചർമകോശങ്ങൾ നശിപ്പിച്ച് പുതിയവ നിർമിക്കാൻ സഹായിക്കും.
 
അവോക്കാഡൊ:
 
തിളക്കമാർന്ന ചർമത്തിന് അനുയോജ്യമായ പഴമാണ് അവോക്കാഡൊ അഥവാ ബട്ടർ ഫ്രൂട്ട്. വെണ്ണപ്പഴം എന്നും പറയും. ഇതിന്റെ പഴം പോലുള്ള ഭാഗം ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ധാരാളം വിറ്റാമിനുകൾ ഉള്ള ഈ പഴം മുഖത്തെ കാത്തി നിലനിർത്താൻ സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അമിതമായി കോര്‍ട്ടിസോള്‍ ഉള്ള യുവതികള്‍ക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം!

അടുത്ത ലേഖനം
Show comments