Webdunia - Bharat's app for daily news and videos

Install App

സൈനസൈറ്റിസ് വില്ലനല്ല, പക്ഷേ പേടിക്കണം!

സൈനസൈറ്റിസ് ബാധിക്കാനുള്ള കാരണമെന്ത്? ആലോചിച്ചിട്ടുണ്ടോ?

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (14:36 IST)
എന്താണ് സൈനസൈറ്റിസ്?. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തു‌ന്നത്.  സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലുപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയുടെ വലുപ്പചെറുപ്പമനുസരിച്ച് ഉണ്ടാകുന്ന അസുഖമാണിത്.
 
സൈനസ് അറകളില്‍ അണുബാധ മൂലം കഫവും പഴുപ്പും കെട്ടി നില്‍ക്കുന്നതാണു സൈനസൈറ്റിസിനു കാരണമാകുന്നത്. ശ്വസനവായുവിന് ആവശ്യമായ ഈര്‍പ്പം നല്‍കുന്നത് സൈനസ് അറകളാണ്. ഈ അറകള്‍ സൂക്ഷ്മ ദ്വാരങ്ങളിലൂടെയാണു മൂക്കിലേക്കു തുറക്കപ്പെടുന്നത്. ജലദോഷം, അലർജി, വൈ‌റസ് എന്നിവ കാരണം മൂക്കിനുള്ളിലെ ഈ ചർമത്തിന് നീരു വെയ്ക്കുകയും ഈ ദ്വാരങ്ങൾ ചെറുതാവുകയും ചെയ്യുമ്പോഴാണ് ഈ അസുഖമുണ്ടാകുന്നത്.
 
നാലുജോഡി സൈനസുകളാണ് ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്റെ മധ്യഭാഗത്ത് എന്നിവയാണ് സൈനസുകളുടെ സ്ഥാനം. ഗുരുതരമായ സൈനസൈറ്റിസ് മൂലം തലച്ചോറിന് പഴുപ്പ് ബാധിച്ചേക്കാം. ഇത് കണ്ണിന്റെ കാഴ്ച ശക്തിയേയും ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിരോധം കൊണ്ടും മരുന്നുകള്‍ കൊണ്ടും സൈനസൈറ്റിസ് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. 
 
കേരളത്തില്‍ പൊതുവേ ഗുരുതരമായ സൈനസൈറ്റിസ് രോഗം കുറവായാണു കണ്ടു വരുന്നത്. രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ചികിത്സ തേടാന്‍ രോഗികള്‍ തയാറാവുന്നതു കൊണ്ടാണിത്. പുരുഷന്മാർക്ക് സൈനസൈറ്റിസ് ബാധിക്കുന്നതിന്റെ പ്രധാനകാരണം പുകവലിയാണ്. മൂക്കിന്റെ പാലത്തിന്റെ വളവ് സൈനസൈറ്റിസിനുള്ള പ്രധാന കാരണമാണ്. മൂക്കിന്റെ വളവ് സര്‍ജറിയിലൂടെ പരിഹരിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. 
 
രോഗലക്ഷണങ്ങൾ:
 
* തലവേദന
* വായില്‍ കയ്പ്
* അമിതമായ ക്ഷീണം
* ഗന്ധമറിയാനുള്ള കഴിവ് കുറയുക 
* മൂക്കൊലിപ്പ്
* മൂക്കടയൽ
 
അതേ സമയം സൈനസൈറ്റിസ് പഴകിയാല്‍ രോഗികളില്‍ ശക്തമായ തലവേദന മാത്രമായി കണ്ടു വരാറുണ്ട്. അണുബാധ തടയുക, സൈനസില്‍നിന്ന് കഫത്തെ പുറത്തുകളയുക, ഇവക്കൊപ്പം പ്രതിരോധ നടപടികള്‍ക്കും മുന്‍തൂക്കം നല്‍കുക.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments