Fact Check: എന്താണ് ഒമിക്രോണ്‍ ഉപവകഭേദമായ XBB? കൂടുതല്‍ പേടിക്കണോ? അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍

ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് XBB ഉപവകഭേദം സ്ഥിരീകരിച്ചാലും കാണിക്കുന്നത്

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2022 (16:26 IST)
What is XBB Omicron Subvariant: ഒമിക്രോണിന്റെ പുതിയ ഉപവകഭേദമാണ് ഇപ്പോള്‍ ചൈനയില്‍ അടക്കം പിടിമുറുക്കിയിരിക്കുന്ന XBB. ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് XBB ഉപവകഭേദമെന്ന് പറയാന്‍ യാതൊരു ആധികാരിക തെളിവുകളും നിലവില്‍ ലഭ്യമല്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. നിലവില്‍ ലഭ്യമായിരിക്കുന്ന പഠനങ്ങള്‍ പ്രകാരം XBB ഒമിക്രോണിനേക്കാള്‍ വിനാശകാരിയല്ല. ഡെല്‍റ്റയേക്കാള്‍ പ്രഹരശേഷി കുറവാണ് ഇതിന്. 
 
BA.2.10.1, BA.2.75 എന്നിവയുടെ ഉപവകഭേദം മാത്രമാണ് XBB. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ BA.2.10.1, BA.2.75. എന്നിവയുടെ സമ്മിശ്ര രൂപമാണ് ഇത്. ഒമിക്രോണിന്റെ ഇതുവരെയുള്ള വകഭേദങ്ങളില്‍ നിന്ന് XBB വ്യത്യസ്തമല്ല. പിസിആര്‍, ആര്‍ടികെ ടെസ്റ്റുകളിലൂടെ സാധാരണയായി ഈ വൈറസിന്റെ സാന്നിധ്യവും കണ്ടെത്താന്‍ സാധിക്കും. 
 
ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് XBB ഉപവകഭേദം സ്ഥിരീകരിച്ചാലും കാണിക്കുന്നത്. രോഗലക്ഷണങ്ങള്‍ക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും ഇല്ല. ചുമ, കഫക്കെട്ട്, പനി, തൊണ്ട വേദന, ജലദോഷം, ശരീരവേദന എന്നിവ തന്നെയാണ് XBB ഉപവകഭേദത്തിന്റേയും ലക്ഷണം. 
 
XBB ഉപവകഭേദത്തെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല, XBB ഉപവകഭേദം മറ്റ് വകഭേദങ്ങളില്‍ നിന്ന് അത്യന്തം അപകടകാരിയാണ്, മരണനിരക്ക് കൂടുതലാണ്, ലക്ഷണങ്ങളൊന്നും കാണിക്കില്ല തുടങ്ങിയ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം XBB ഉപവകഭേദത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണോ?

രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

പുറം വേദനയുണ്ടോ? കാരണം ഇവയാകാം

രാത്രിയില്‍ അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ? സുഖമായി ഉറങ്ങാം!

അടുത്ത ലേഖനം
Show comments