Webdunia - Bharat's app for daily news and videos

Install App

അച്ചാറില്‍ പൂപ്പല്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
വ്യാഴം, 9 നവം‌ബര്‍ 2023 (15:54 IST)
രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാതിരുന്നാല്‍ അച്ചാറില്‍ പൂപ്പല്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അച്ചാറില്‍ പൂപ്പല്‍ പിടിക്കുന്നത് ഒഴിവാക്കാം. അച്ചാര്‍ ഇടേണ്ട വസ്തു നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യണം. അണുക്കളും ബാക്ടീരിയയും ഇല്ലാതാകാന്‍ ഇതിലൂടെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് വേണം അച്ചാര്‍ പാകം ചെയ്യാന്‍. അച്ചാര്‍ ഇടേണ്ട വസ്തു വെയിലത്ത് വെച്ച് അല്‍പ്പം ഉണക്കിയെടുക്കുന്നതും നല്ലതാണ്. 
 
അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. മസാലയിലെ ഈര്‍പ്പം മുഴുവനായും ഇല്ലാതാക്കണം. അതിനുവേണ്ടി മസാലക്കൂട്ട് എണ്ണയില്ലാതെ അല്‍പ്പനേരം ചൂടാക്കി എടുക്കുക. അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ മുകളില്‍ പൊങ്ങി നില്‍ക്കുന്ന വിധത്തില്‍ വെളിച്ചെണ്ണ ഉണ്ടായിരിക്കണം. വെളിച്ചെണ്ണയുടെ അളവ് കുറഞ്ഞാല്‍ അച്ചാറില്‍ പെട്ടന്ന് പൂപ്പല്‍ വരും. നല്ലെണ്ണയാണ് അച്ചാര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ അനുയോജ്യം. 
 
ദിവസവും അച്ചാറിന്റെ പാത്രം നന്നായി ഇളക്കി സൂക്ഷിക്കുക. ഒരിക്കലും ഈര്‍പ്പം കയറാന്‍ സാധ്യതയുള്‌ല പാത്രങ്ങളില്‍ അച്ചാര്‍ സൂക്ഷിക്കരുത്. ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അച്ചാര്‍ കുപ്പി ഭദ്രമായി അടച്ചുവയ്ക്കുക. ഓരോ തവണയും ഉണങ്ങിയ സ്പൂണ്‍ കൊണ്ട് അച്ചാര്‍ എടുക്കണം. അച്ചാര്‍ ഒരിക്കലും ചൂടോടു കൂടി കുപ്പിയിലോ ഭരണിയിലോ ആക്കരുത്. അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് അടച്ചുവയ്ക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

മുട്ട വേവിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

കാറില്‍ ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കരുത് ! അറിയണം ഈ പ്രശ്‌നങ്ങള്‍

ഗ്യാസിന് വീട്ടിൽ തന്നെ പരിഹാര മാർഗം...

ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി ശക്തരായിരിക്കും

അടുത്ത ലേഖനം
Show comments