Webdunia - Bharat's app for daily news and videos

Install App

വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാറുണ്ടോ?

വീടിന്റെ ഫ്‌ളോറുകളില്‍ ധാരാളം രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകും

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (13:28 IST)
വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ വീടിനുള്ളില്‍ ചെരുപ്പ് ധരിക്കേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. നിരവധി രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇതിലൂടെ സാധിക്കും. 
 
വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാതെ നടക്കുമ്പോള്‍ കാലിലൂടെ ശരീര താപനില നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശരീര താപനില നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ രക്തയോട്ടം കുറയും. ജലദോഷം, പനി പോലുള്ള രോഗങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വീടിനുള്ളില്‍ ചെരുപ്പ് ധരിക്കുന്നത് രക്തയോട്ടം കൃത്യമായി നിലനിര്‍ത്തുകയും രോഗ പ്രതിരോധ ശേഷിയെ സഹായിക്കുകയും ചെയ്യും. 
 
വീടിന്റെ ഫ്‌ളോറുകളില്‍ ധാരാളം രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകും. ചെരുപ്പ് ധരിച്ച് നടന്നാല്‍ ഈ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാം. വീടിനുള്ളില്‍ നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും ചെരുപ്പ് സഹായിക്കും. തറയില്‍ നിന്ന് നേരിട്ട് തണുപ്പ് തട്ടുമ്പോള്‍ ചിലരില്‍ കാലുവേദനയും പേശികള്‍ കോച്ചി പിടിക്കലും ഉണ്ടാകുന്നു. ഇത് ചെറുക്കാനും വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാവുന്നതാണ്. വീട്ടില്‍ ധരിക്കുന്ന ചെരുപ്പ് ഒരു കാരണവശാലും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

അടുത്ത ലേഖനം
Show comments