മൂക്കിന്റെ ഒരു വശം എപ്പോഴും അടഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?

മൂക്കിലേക്കുള്ളതും മൂക്കില്‍ നിന്ന് പുറത്തേക്ക് ഉള്ളതുമായ കാറ്റിന്റെ പ്രവാഹം ബാലന്‍സ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ മൂക്കിന്റെ ഒരു ദ്വാരം തടസപ്പെടുന്നു

Webdunia
ശനി, 11 നവം‌ബര്‍ 2023 (17:16 IST)
മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലൂടെയും കൃത്യമായി ശ്വാസമെടുക്കാന്‍ സാധിക്കാതെ വരുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലൂടെയും ശ്വാസമെടുക്കാനും പുറത്തേക്ക് വിടാനും കഴിയാത്ത ഒരു സാഹചര്യമാണ് ഇത്. 
 
മൂക്കിലേക്കുള്ളതും മൂക്കില്‍ നിന്ന് പുറത്തേക്ക് ഉള്ളതുമായ കാറ്റിന്റെ പ്രവാഹം ബാലന്‍സ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ മൂക്കിന്റെ ഒരു ദ്വാരം തടസപ്പെടുന്നു. എല്ലാ നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള ഇടവേളകളില്‍ തടസം തോന്നുന്ന മൂക്കിന്റെ ദ്വാരം അങ്ങോട്ടും ഇങ്ങോട്ടും മാറിയേക്കാം. വായുവിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കണങ്ങളെ ശുദ്ധീകരിക്കാനുമായി മൂക്കിനുള്ളില്‍ ചെറിയ രക്തക്കുഴലുകള്‍ ഉണ്ട്. ടര്‍ബിനേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ രക്തക്കുഴലുകള്‍ ഓരോ ദ്വാരത്തിനുള്ളിലും മാറിമാറി വീര്‍ക്കുകയും ചുരുങ്ങുകയും ചെയ്യും. ഉദാഹരണത്തിനു വലത് നാസാാരന്ധ്രത്തില്‍ രക്തയോട്ടം വര്‍ധിക്കുമ്പോള്‍ ഇടത് നാസാരന്ധ്രം ശ്വസനത്തിനായി തുറക്കുന്നു. നിങ്ങളുടെ നാസാരന്ധ്രങ്ങളെ വേര്‍തിരിക്കുന്ന മധ്യഭാഗത്തെ തരുണാസ്ഥിയില്‍ വളവ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഒരു മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നതായി തോന്നും. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായി തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടണം. അലര്‍ജിയുള്ളവരിലും മൂക്കിന്റെ ഒരു ഭാഗം അടഞ്ഞിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

വയറുനിറച്ച് ഭക്ഷണം കഴിക്കും, പിന്നാലെ ഉറങ്ങാന്‍ കിടക്കും; രാത്രി ഈ ശീലം ഒഴിവാക്കണം

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

അടുത്ത ലേഖനം
Show comments