Webdunia - Bharat's app for daily news and videos

Install App

തണുപ്പുകാലത്ത് അബദ്ധത്തില്‍ പോലും ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്, മലബന്ധവും വയറുവേദനയും ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഫെബ്രുവരി 2024 (14:15 IST)
മഞ്ഞുകാലത്ത് ആളുകള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ജലദോഷവും ചുമയും സാധാരണമാണ്. കൂടാതെ മലബന്ധം, വയറുവേദന എന്നിവയും ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ തണുപ്പുകാലത്ത് ചില ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അതിലൊന്നാണ് പാലുല്‍പന്നങ്ങള്‍. ഇതിന് കാരണം ചിലര്‍ക്ക് പാലിനെ ദഹിപ്പിക്കാനുള്ള ശേഷി കാണില്ല. പ്രത്യേകിച്ചും തണുപ്പ് സമയത്ത്. ഇത് മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകും. പാലിനെ ദഹിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയെ ലാക്ടോസ് ഇന്‍ടോളറന്റ് എന്നാണ് പറയുന്നത്. ചായയും കോഫിയും തണുപ്പ് സമയത്ത് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായാല്‍ കഫീന്റെ അളവ് കൂടുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
 
കൂടാതെ ജങ്ക് ഫുഡും മഞ്ഞുകാലത്ത് ഒഴിവാക്കണം. ഇവയില്‍ ഫൈബര്‍ തീരെ കുറവായതിനാല്‍ മലബന്ധം ഉണ്ടാകും. മറ്റൊന്ന് മാംസാഹാരമാണ്. തണുപ്പുകാലത്താണ് പൊതുവേ ആളുകള്‍ മാംസാഹാരം കൂടുതല്‍ കഴിക്കുന്നത്. എന്നാല്‍ കൂടിയ അളവില്‍ കഴിക്കുന്നത് ദഹനപ്രശ്‌നമുണ്ടാക്കും. മാംസാഹാരത്തിലും ഫൈബര്‍ കുറവാണ്. ദഹനത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുകയും ദഹനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

മണ്ടത്തരങ്ങള്‍ ഒഴിവാക്കിയാല്‍ മുടികൊഴിച്ചില്‍ തടയാം

അമിതമായി വേവിച്ചാല്‍ കടല, പയര്‍ എന്നിവയുടെ പ്രോട്ടീന്‍ നഷ്ടമാകും

അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Side effects of Spinach: ചീര നല്ലതാണോ? ഈ രോഗമുള്ളവര്‍ ഒഴിവാക്കണം

അടുത്ത ലേഖനം
Show comments