Webdunia - Bharat's app for daily news and videos

Install App

സിങ്ക് കൂടുതലുള്ള ഈ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

വളരെ കുറച്ച് ഓയിസ്റ്റര്‍ കഴിച്ചാല്‍ തന്നെ ദിവസവും ശരീരത്തിനാവശ്യമായ സിങ്ക് നിങ്ങള്‍ക്ക് ലഭിക്കും.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 ഓഗസ്റ്റ് 2025 (12:19 IST)
സിങ്ക് ശരീരത്തിന് അത്യാവശ്യം വേണ്ട മിനറലാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യത്തിന് ധാരാളം സിങ്ക് അടങ്ങിയ ഭക്ഷണമാണ് ഓയിസ്റ്റര്‍. വളരെ കുറച്ച് ഓയിസ്റ്റര്‍ കഴിച്ചാല്‍ തന്നെ ദിവസവും ശരീരത്തിനാവശ്യമായ സിങ്ക് നിങ്ങള്‍ക്ക് ലഭിക്കും. മറ്റൊന്ന് ചുവന്ന മാംസമാണ്. പ്രത്യേകിച്ച് ബീഫും ലാംമ്പും. ഇവയില്‍ ധാരാളം സിങ്ക് ഉണ്ട്. ചുവന്ന മാംസത്തെ അപേക്ഷിച്ച് ചിക്കനില്‍ സിങ്കിന്റെ അളവ് കുറവാണ്. എന്നാലും ചിക്കന്റെ തൊലിയില്‍ ധാരാളം സിങ്ക് കാണപ്പെടുന്നു. 
 
ഞണ്ട്, കൊഞ്ച്, ഷെല്‍ഫിഷ് എന്നിവയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. അതേസമയം നിങ്ങള്‍ ഒരു വെജിറ്റേറിയനാണെങ്കില്‍ മത്തന്‍കുരു, നട്‌സ്, പയര്‍വര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, മുഴുധാന്യങ്ങള്‍, ഡാര്‍ക് ചോക്ലേറ്റ് എന്നിവയിലും ധാരാളം സിങ്കുണ്ട്. കൂടാതെ വിറ്റാമിന്‍ സി ശരീരത്തിന് അത്യാവശ്യ പോഷകമാണ്. ഓറഞ്ചുപോലുള്ള സിട്രസ് പഴങ്ങളിലാണ് വിറ്റാമിന്‍ സി കൂടുതലായി കാണപ്പെടുന്നത്. ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി ഉള്ള ധാരാളം ഭക്ഷണങ്ങള്‍ ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പേരക്ക. ഒരു പേരയ്ക്കയില്‍ ഏകദേശം 376 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഒരു മാമ്പഴത്തില്‍ 122മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഒരു പപ്പായയില്‍ 88മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് ഉള്ളത്. 
 
ഒരു കപ്പ് ബ്രോക്കോളിയില്‍ 81.2 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. ഒരു കപ്പ് സ്‌ട്രോബറിയില്‍ 98 മില്ലിഗ്രാമും കിവിയില്‍ 134 മില്ലഗ്രാം വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments