ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (16:10 IST)
മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്ന എച്ച ഐ വി വൈറസുകളാണ് എയ്ഡ്‌സ് എന്ന രോഗം ഉണ്ടാക്കുന്നത്. പകര്‍ച്ച വ്യാധിയാണ് എച്ച് ഐ വി. പക്ഷേ രോഗിയയോടൊപ്പം കഴിഞ്ഞതുകൊണ്ടൊ സ്പര്‍ശിച്ചതു കൊണ്ടൊ രോഗം വരില്ല. എച്ച്.ഐ.വി ബാധിച്ച ഒരാളുടെ രക്തത്തിലും ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും എച്ച്.ഐ.വി ഉണ്ടാവും. ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്.
 
സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം, വദനസുരതം, ഗുദസുരതം തുടങ്ങിയ ലൈംഗിക ചേഷ്ടകള്‍, രോഗിയായ ഒരാളുടെ രക്തവുമായുള്ള ബന്ധം, രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്‌സ് പകരാം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭധാരണ സമയത്തോ മുലയൂട്ടല്‍ സമയത്തോ രോഗം പകരാം
 
ബാര്‍ബര്‍ ഷോപ്പുകളില്‍ ശുചീകരിക്കാത്ത ക്ഷൌരക്കത്തികള്‍ ഉപയോഗിക്കുന്നതും ലാബുകളിലും ആശുപത്രികളിലും മറ്റും ശുചീകരിക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും മറ്റും രോഗം പകരാന്‍ കാരണമാവുന്നുണ്ട്. എങ്കിലും ലൈംഗിക ബന്ധമാണ് എയ്ഡ്‌സ് രോഗം പകരാനുള്ള ഏറ്റവും പ്രധാന കാരണം. ലൈംഗിക ബന്ധത്തിന് ഒരു ഇണ മാത്രം എന്ന ജീവിതചര്യ പാലിക്കുന്നതില്‍ എയ്ഡ്‌സ് ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്‌സ് പകരാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

അടുത്ത ലേഖനം