Webdunia - Bharat's app for daily news and videos

Install App

World Autism Awareness Day 2023: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസമോ!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഏപ്രില്‍ 2023 (09:16 IST)
എല്ലാ ജീനിയസുകളും അരക്കിറുക്കന്‍മാരാണ്. എന്നാല്‍ എല്ലാ അരക്കിറുക്കന്‍മാരും ജീനിയസ്സാണോ? ഈ ചോദ്യം അവിടെ നില്‍ക്കട്ടെ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ജീനിയസ്സുകളാണെന്ന കാര്യത്തില്‍ നിങ്ങള്‍ തര്‍ക്കത്തിന് വരാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ട് പേരും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നിങ്ങള്‍ വിശ്വസിക്കുമോ?
 
ലോകം കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമാന്‍മാരായിരുന്ന ഇരുവര്‍ക്കും ഒരു സമാനതയുണ്ടായിരുന്നത് ഈ ഒരു കാര്യത്തിലാണെന്ന് പറയുന്നത് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ഒന്നാംനിര മന:ശ്ശാസ്ത്ര വിദഗ്ദരാണ്. എല്ലാ ക്രീയേറ്റീവായ ജീനിയസുകളെയും പിന്തുടരുന്ന ഈ അവസ്ഥ ഐന്‍സ്റ്റീനും ന്യൂട്ടണും ഉണ്ടായിരുന്നതായിട്ടാണ് ഇവര്‍ കണ്ടെത്തുന്നത്.
 
ശരീരികാവസ്ഥയില്‍ പലതരം വൈകല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഇരുവരും കാട്ടിയിരുന്നതായിട്ടാണ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനശ്ശസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും പ്രമുഖ സിദ്ധാന്തങ്ങളില്‍ പെടുന്ന ഗുരുത്വാകര്‍ഷണ സിദ്ധാന്തം ന്യൂട്ടണും ആപേക്ഷിക സിദ്ധാന്തം ഐന്‍സ്റ്റീനും ആണ് നടത്തിയത്.
 
ഒരു സര്‍വ്വകലാശാല ജോലി പ്രതീക്ഷിച്ച് ആഹാരമോ നിദ്രയോ കൂടാതെ തുടര്‍ച്ചയായി ഐന്‍സ്റ്റീന്‍ പേറ്റന്റ് ഓഫീസില്‍ ജോലി ചെയ്തിരുന്നതും ന്യൂട്ടണ്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകലില്ലാതെ തുടര്‍ച്ചയായി മൂന്ന് ദിവസം ജോലി ചെയ്തതും ഇതിന്റെ ഭാഗമാകാമെന്നും പ്രൊഫസര്‍ മൈക്കല്‍ ഫിറ്റ്സ്‌ഗെറാള്‍ഡ് വ്യക്തമാക്കുന്നു.
 
ഫിറ്റ്സ്‌ഗെറാള്‍ഡിന്റെ അഭിപ്രായത്തില്‍ ഓട്ടിസത്തിന്റെ പിടിയില്‍ പെട്ട പ്രമുഖരില്‍ ന്യൂട്ടണും ഐന്‍സ്റ്റീനും മാത്രമല്ല. കലാ രംഗത്ത് പെരുമയുണ്ടാക്കിയ മൊസാര്‍ട്ട്, ബീഥോവന്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണ്‍, ഇമ്മാനുവേല്‍ കാന്റ് എന്നിവരും ഉണ്ട്. ഇവര്‍ക്ക് പുറമേ സാഹിത്യ രംഗത്തെ പ്രശസ്തരായ ജോര്‍ജ്ജ് ഓര്‍വെല്‍, ചാള്‍സ് ഡെഗ്വാല്ലേ എന്നിവരും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി ഫിറ്റ്സ്‌ഗെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments