World Thyroid Day: സ്ത്രീകള്‍ക്ക് തൈറോയിഡ് രോഗം വരാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 മെയ് 2024 (13:50 IST)
ഇന്ന് ആളുകളില്‍ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്. പല തരത്തിലുള്ള തൈറോയിഡ് അസുഖങ്ങല്‍ ഉണ്ട് എന്നതിനാല്‍ ഇത് വേര്‍തിരിച്ച് കണ്ടെത്തുക എന്നതും പ്രയാസകരമാണ്. അതിനാല്‍ തൈറോയിഡിനെ കുറിച്ച് കൂടുതല്‍ അറഞ്ഞിരിക്കേണ്ട അത് വളരെ പ്രധാനമാണ്.
 
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും തൈറോയിഡ് രോഗങ്ങള്‍ക്ക് കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പര്‍ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയിഡ് അസുഖങ്ങളാണ് പ്രധാനമായും ഉള്ളത്. സ്ത്രീകള്‍ക്ക് തൈറോയിഡ് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
 
ഹൈപ്പോ തൈറോയിഡിസം
 
ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണം. കലോറി കുറഞ്ഞ ആഹാര കഴിച്ചിട്ടും വ്യായാമങ്ങള്‍ ചെയ്തിട്ടും ശരീര ഭാരത്തില്‍ കുറവ് വരുന്നില്ലെങ്കില്‍ സ്വാഭാവികമായും ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്ന് സംശയിക്കാം, അമിതമായ ക്ഷിണവും ആര്‍ത്തവത്തില്‍ ക്രമ പിശകുകള്‍ കൂടി വരുന്നുണ്ടെങ്കില്‍ ഇതുറപ്പിക്കാം. പ്രായമായ സ്ത്രീകളിലാണ് ഇത് നേരത്തെ കണ്ടുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത് പ്രായഭേതമന്യേ തന്നെ കണ്ടുവരുന്നുണ്ട്.
 
ഹൈപ്പര്‍ തൈറോയിഡിസം
 
ശരീരം മെലിഞ്ഞുവരിക, ക്ഷീണവും വിയര്‍പ്പും കൂടുക. വിശപ്പ് സാധരാണയിലും കൂടുതല്‍തോന്നുക, ശാസം മുട്ടല്‍. തുടര്‍ച്ചയായുള്ള ചുമ. ഇവയെല്ലാം ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തൈറോയിഡ് അസുഖങ്ങള്‍ ഉള്ളവരില്‍ ഉത്കണ്ഠ, വിശാദം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാകും. ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനത്തിനാലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ കണ്ടെത്തിയാല്‍ തൈറോയിഡ് വേദഗത്തില്‍ ചികിത്സിച്ച് ഭേതമാക്കാം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments