Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറിടത്തിനടിയിലെ വിയര്‍പ്പ്; ഈ വേനല്‍ക്കാലത്തെ വലിയ തലവേദന!

മാറിടത്തിനടിയിലെ വിയര്‍പ്പ്; ഈ വേനല്‍ക്കാലത്തെ വലിയ തലവേദന!
, ശനി, 7 മെയ് 2016 (13:21 IST)
വേനല്‍ക്കാലത്ത് ഒരു വലിയ പ്രശ്നമാണ് വിയര്‍പ്പ് ശല്യം. ഇതെങ്ങനെ പരിഹരിക്കുമെന്ന് ആലോചിച്ച് തല പുണ്ണാക്കുന്നവരാണ് പലരും. തീച്ചൂടാണ് പകല്‍‌സമയത്ത്. എ സി മുറികളില്‍ ജോലി ചെയ്യുന്നവരൊഴിച്ച് മറ്റുള്ളവര്‍ക്ക് വിയര്‍പ്പ് നിത്യേനയുള്ള തലവേദന തന്നെ. എ സി മുറികളില്‍ ജോലി ചെയ്യുന്നവരും ജോലി കഴിഞ്ഞുള്ള മടക്കത്തിലും രാവിലെയുള്ള യാത്രകളിലും വിയര്‍പ്പ് എന്ന വില്ലന്‍റെ പിടിയില്‍ അമരാറുണ്ട്.
 
വേനല്‍ക്കാലത്ത് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം മാറിടത്തിനടിയിലെ വിയര്‍പ്പാണ്. മാറിടത്തിനടിയില്‍ വിയര്‍ക്കുന്നത് പലപ്പോഴും അലര്‍ജ്ജിക്കും ചൊറിച്ചിലിനും തിണര്‍പ്പിനുമൊക്കെ കാരണമാകുന്നു. പലപ്പോഴും സ്ത്രീകളില്‍ മാനസികമായി ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. 
 
സ്ത്രീകളുടെ മാറിടത്തില്‍ ഓരോ സ്ക്വയര്‍ സെന്‍റിമീറ്ററിലും 155 വിയര്‍പ്പ് ഗ്രന്ഥികളുണ്ടെന്നാണ് കണക്ക്. ആ ഭാഗം സ്ഥിരമായി വിയര്‍ക്കുന്നതുകാരണം അവിടെ തിണര്‍പ്പുണ്ടാകുകയും ചുറ്റും കറുപ്പുരാശികള്‍ വീഴുകയും ചെയ്യുന്നു. ബാക്ടീരിയ ആക്രമണം മൂലം തടിപ്പും ചൊറിച്ചിലും ഉണ്ടാകുന്നു.
 
അന്തരീക്ഷം തണുത്തിരിക്കുകയും അധികം ശാരീരികാധ്വാനമില്ലാത്ത ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പോലും സ്ത്രീകള്‍ ഇത്തരം വിയര്‍പ്പ് ശല്യത്താല്‍ ബുദ്ധിമുട്ടുന്നു. ഹൈപ്പര്‍ ഹൈഡ്രോസിസ് എന്ന അവസ്ഥയുടെ ഭാഗമാണിത്. വിയര്‍ക്കുക എന്നത് തണുപ്പ് നിലനിര്‍ത്താനുള്ള ശരീരത്തിന്‍റെ ഒരു വഴിയാണ്. വളരെ സാധാരണമായ ഒരു പ്രക്രിയയാണത്. എന്നാല്‍ ഹൈപ്പര്‍ ആക്ടീവ് ആയിട്ടുള്ള വിയര്‍പ്പുഗ്രന്ഥികളുടെ സാന്നിധ്യം മാറിടത്തിനടിയില്‍ അമിതമായി വിയര്‍പ്പുണ്ടാകാന്‍ കാരണമാകുന്നു. നിയന്ത്രണാതീതമായ രീതിയില്‍ ഇത്തരത്തില്‍ വിയര്‍ക്കുന്നത് സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
 
മാറിടത്തിനടിയില്‍ ഡിയോഡ്രന്‍റുകള്‍ ഉപയോഗിക്കുന്നത് പതിവാക്കുകയും കൃത്യമായ ഇടവേളകളില്‍ ആ ഭാഗം തുടച്ചുകൊടുക്കുകയും ചെയ്യുന്നത് വിയര്‍പ്പ് ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. ആ ഭാഗം എപ്പോഴും ശുചിയായി സൂക്ഷിക്കുക. മെഡിക്കേറ്റഡ് സോപ്പുകള്‍ ഉപയോഗിച്ച് ദിവസം രണ്ടിലധികം തവണ മാറിടത്തിന് അടിഭാഗം കഴുകുന്നത് ഒരു പരിധിവരെ ബാക്ടീരിയ ആക്രമണത്തില്‍ നിന്ന് രക്ഷയാകും. ആന്‍റി ഫംഗല്‍ പൌഡറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. 
 
വിയര്‍പ്പ് വലിച്ചെടുക്കുന്ന രീതിയിലുള്ള ബ്രാകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. അത് വാങ്ങി ഉപയോഗിക്കുന്നത് വിയര്‍പ്പ് പ്രശ്നം ഒരളവുവരെ തടയാന്‍ സഹായിക്കും. പാഡുപയോഗിക്കുന്ന ബ്രാകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ ബ്രാകളാണ് വേനല്‍ക്കാലത്ത് യോജിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെര്‍വിക്കല്‍ കാന്‍സര്‍ ; ലക്ഷണങ്ങളും ചികിത്സയും