Webdunia - Bharat's app for daily news and videos

Install App

അമ്മയ്ക്കും സുന്ദരിയാകാം

Webdunia
WDWD
ആദ്യത്തെ കണ്‍‌മണിക്കായി ആറ്റുനോറ്റിരുന്നാലും പ്രസവം ശേഷം തടിച്ചു വീര്‍ത്ത് ‘ഔട്ട് ഓഫ് ഷേപ്പ്‘ ആകുന്നതിനെ ഭയക്കാത്ത സുന്ദരിമാരില്ല. ഇക്കാര്യത്തില്‍ ഒട്ടും പേടിവേണ്ട.

ബോളീവുഡ് സുന്ദരിമാര്‍ പ്രസവശേഷം ശരീരഭംഗി നഷ്ടപ്പെടുന്നതിനേക്കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ ഹോളിവുഡ്ഡില്‍ അതൊരു പ്രശ്നമേയല്ല. ഐശ്വര്യാ റായി ഉള്‍പ്പടെ അഭിനയ രംഗത്ത് സജീവമായി നില്‍ക്കുന്ന നടികള്‍ ഗര്‍ഭധാരണം വൈകിക്കുമ്പോള്‍ ഹോളിവുഡ്ഡില്‍ ആഞ്ജലീനാ ജൂലിയും, ജെന്നിഫര്‍ ലോപ്പസും ഉള്‍പ്പടെയുള്ള സുന്ദരിമാര്‍ പ്രസവശേഷവും താരമൂല്യം കുറയാതെ നില്‍ക്കുന്നു.

നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, ജോഗിംഗ് തുടങ്ങി ചെറിയ പരിശീലനങ്ങളിലൂടെ പ്രശ്നം പരിഹരിക്കാം. ഹൃദയസംബന്ധവും, ശരീരഭാര സംബന്ധവുമായ ചെറിയ വ്യായാമ മുറകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഫലം നല്‍കും. പെട്ടന്ന് മാറ്റം പ്രതീക്ഷിക്കുന്നതാണ് നിരാശയ്ക്കു കാരണമാകുന്നത്.

കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടിനു വെളിയില്‍ ആക്കിയാല്‍ അവ കഴിക്കാനുള്ള പ്രലോഭനം ഒഴിവാക്കാം. മറ്റുള്ളവരോടും അക്കാര്യം നിര്‍ദ്ദേശിക്കുക. വയര്‍ ആലിലപോലെ ഒട്ടിക്കിടക്കാന്‍ പല വ്യായാമങ്ങളും ഉണ്ട്. ആദ്യഘട്ടത്തില്‍ ചെറിയ വ്യായാമങ്ങളില്‍ തുടങ്ങി പിന്നീട് സങ്കീര്‍ണ്ണമായ വ്യയാമ മുറകള്‍ ശീലിക്കുക.

പ്രസവ ശേഷം എത്ര കാലത്തിനു ശേഷം വ്യായാമം ആകാമെന്ന് ഡോക്ടറിനോട് ചോദിച്ചു മനസ്സിലാക്കുക. യോഗ, നൃത്തം, എയറോബിക്സ് തുടങ്ങി ശരീരസൌന്ദര്യം തിരിച്ചുപിടിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. മുലയൂട്ടല്‍ വണ്ണം കുറയ്ക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.

ദിനം പ്രതി 500 കലോറി എരിച്ചുകളയാന്‍ മുലയൂട്ടല്‍ കൊണ്ടു കഴിയും. കുഞ്ഞിനും അമ്മയ്ക്കും മുലയൂട്ടല്‍ ഒരുപോലെ ഗുണകരമാണ്. സുന്ദരിയായി ഇരിക്കുന്നതോടൊപ്പം നിങ്ങളുടെ പൊന്നോമനയ്ക്കു വേണ്ട പോഷണവും നല്‍കു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments