Webdunia - Bharat's app for daily news and videos

Install App

ചുണ്ടുകള്‍ വീണ്ടും ചുവപ്പിലേക്ക്

Webdunia
ബുധന്‍, 22 ജൂലൈ 2009 (11:14 IST)
‘അണ്‍ലിമിറ്റഡ് കളര്‍ ചേഞ്ച്‘ പരീക്ഷണങ്ങള്‍ക്കു ശേഷം ചുണ്ടുകള്‍ വീണ്ടും ചുവപ്പിലേക്ക് മടങ്ങുകയാണ്. ബ്ലാക്കിലും, ബ്രൌണിലും തുടങ്ങി ചേരുന്ന നിറങ്ങളിലെല്ലാം ലിപ്‌സ്റ്റിക് പരീക്ഷിച്ചെങ്കിലും സുന്ദരിമാര്‍ വട്ടം കറങ്ങി ഒടുവില്‍ ചെന്ന് നില്‍ക്കുന്നത് ചെഞ്ചുണ്ടുകള്‍ക്കരികിലത്രേ.

സൌന്ദര്യപ്പെട്ടിക്കുള്ളില്‍ ഇഷ്‌ടപ്പെട്ട ഡസന്‍ കണക്കിന് ലിപ്സ്റ്റിക്കുകള്‍ക്കിടയില്‍ ഒന്നാം സ്ഥാനമാണ് എന്നും ചുവപ്പന്‍ ലിപ്‌സ്റ്റിക്കിന്. കാലം മാറിയതോടെ ലിപ്‌സ്റ്റിക്കിന്‍റെ ഡിമാന്‍ഡും വര്‍ദ്ധിച്ചു. പണ്ട് ആഘോഷവേളകള്‍ക്ക് നിറം പകരാനായിരുന്നു ചുണ്ടില്‍ ഒരു ‘ചുവപ്പന്‍ ടച്ച്’ നല്‍കിയിരുന്നതെങ്കില്‍ ഇന്ന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ സുന്ദരിമാര്‍ക്ക് ലിപ്സ്റ്റിക് ഇല്ലാതെ വയ്യ എന്ന അവസ്ഥ ആയിട്ടുണ്ട്.
IFMIFM

ആദ്യകാലങ്ങളില്‍ ചുവപ്പായിരുന്നു ലിപ്‌സ്റ്റിക് രംഗത്തെ രാജാവ്. പതിയെപ്പതിയെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ബ്രാന്‍ഡുകള്‍ ഈ മേഖലയിലേക്ക് കാലെടുത്ത് കുത്തിയപ്പോള്‍ നിറങ്ങളുടെ ഉത്സവമായി. പിന്നെ. കറുപ്പ്, പിങ്ക്, ഓറഞ്ച്, കോഫി കളര്‍, പീച്ച് എന്നിങ്ങനെ നിരവധി നിറങ്ങള്‍ ചുണ്ടുകളില്‍ ഇടം പിടിച്ചു. ചര്‍മ്മത്തിന് ചേരുന്ന നിറത്തിലും, മുഖത്തിന് ഇണങ്ങുന്ന തരത്തിലുമുള്ള ലിപ്സ്റ്റിക്കുകള്‍ വന്നതോടെ ചുവപ്പിനോട് മാത്രമായുള്ള പ്രിയം എല്ലാവരും ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചുവപ്പ് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് ലിപ് ലൈനറിനെ ഒരു തരത്തിലും മറക്കാന്‍ കഴിയില്ല. ലിപ് ലൈനര്‍ കൊണ്ട് ചുണ്ടുകള്‍ക്ക് ആകൃതി വരുത്തിയതിനു ശേഷം ലിപ്‌സ്റ്റിക് പുരട്ടുന്നതാണ് ഭംഗി. ലിപ് ലൈനര്‍ ഉപയോഗിക്കുകയാണെങ്കില്‍ ചുണ്ടുകളില്‍ നിന്ന് പുറത്തേക്ക് ലിപ്സ്റ്റിക്ക് പരക്കുന്നതും ഒഴിവാക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ അധര സംരക്ഷണത്തിന് ഒരു ‘പെര്‍ഫെക്ഷന്‍ ടച്ച്’ തന്നെയാണ് ലിപ് ലൈനര്‍ നല്‍കുന്നത്. ലിപ്സ്റ്റിക് ഉപയോഗിക്കാത്ത ചിലര്‍ ലിപ്ഗ്ലോസ് ആണ് തെരഞ്ഞെടുക്കാറ്. ചുണ്ടുകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നു എന്നതാണ് ലിപ്ഗ്ലോസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രചോദനമാകുന്നത്.

ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോളും വേണം നല്ല ശ്രദ്ധ. മികച്ച ബ്രാന്‍ഡുകളുടെ ലിപ്‌സ്റ്റിക് ആണെങ്കില്‍ പോലും അതില്‍ ഈയം കൂടുതലായി ഉപയോഗിക്കുന്നുണ്ടത്രേ. അതുകൊണ്ടു തന്നെ, നിശ്ചിത ബ്രാന്‍ഡിലുള്ള ലിപ്‌സ്റ്റിക് ഉപയോഗിച്ച് തുടങ്ങും മുമ്പ് ഡെര്‍മറ്റോളജിസ്റ്റിന്‍റെ അഭിപ്രായം ആരായുക.

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments