Webdunia - Bharat's app for daily news and videos

Install App

മഞ്ഞുകാലത്തില്‍ മങ്ങാതിരിക്കാന്‍ ചില ടിപ്പുകള്‍

Webdunia
ശനി, 24 ഒക്‌ടോബര്‍ 2009 (19:08 IST)
PRO
PRO
ഉഷ്‌ണകാലവും വര്‍ഷകാലവും കഴിഞ്ഞു മഞ്ഞുകാലം ഇതാ വന്നെത്തി. പതിവു പോലെ സൌന്ദര്യ പ്രശ്‌നങ്ങളും മഞ്ഞുകാലത്തിന് അകമ്പടിയായി എത്തുമെന്ന് ഉറപ്പ്. പക്ഷേ പേടിക്കണ്ട. കോടമഞ്ഞില്‍ സൌന്ദര്യത്തിന്‍റെ ഗ്രാഫ് മുങ്ങിപ്പോകാതിരിക്കാന്‍ ഇത് പിടിച്ചോ കുറച്ച് ബ്യൂട്ടി ടിപ്‌സ്.

ദൈനംദിന ജീവിതത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ മഞ്ഞുകാലത്തെ ‘കൂളായി’ തന്നെ പറഞ്ഞു വിടാം. സൌന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ള ഒരു മനസ്സ് വേണമെന്നത് തന്നെ പ്രധാനം. രാവിലത്തെ കുളിയില്‍ തന്നെ തുടങ്ങാം സൌന്ദര്യസംരക്ഷണ നടപടികള്‍. മഞ്ഞുകാല പ്രഭാതത്തില്‍ തണുത്ത് വിറച്ചായിരിക്കുമല്ലോ നിങ്ങള്‍ ‘ഒരു ബാത്ത്’ എടുക്കാന്‍ എത്തുക. അതുകൊണ്ട് തന്നെ ചെറുചൂടുളള വെള്ളത്തിലാക്കാം കുളി.

ആദ്യം ചെറു ചൂടുവെള്ളം ദേഹത്തൊഴിക്കുക. അതിനുശേഷം 15 സെക്കന്‍ഡ് നേരത്തെ ഇടവേള നല്കി തണുത്ത വെള്ളം ഒഴിക്കാം. വീണ്ടും ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം വീണ്ടും തണുത്തവെള്ളം. ഇതെന്താ വട്ടാണോ? എന്നാണോ നിങ്ങള്‍ ചോദിക്കുന്നത്. അല്ല സുന്ദരീ, ചൂടുവെള്ളവും തണുത്തവെള്ളവും മാറി മാറി ഒഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം അതിവേഗത്തിലാക്കും. ഇത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. എന്താ സമാധാനമായോ?

കുളി കഴിഞ്ഞാല്‍ കാലിലും കൈയ്യിലും മോയിസ്‌ചറൈസര്‍ പുരട്ടുക. സിങ്ക് ഓക്‌സൈഡ് അടങ്ങിയ നല്ല മോയിസ്‌ചറൈസര്‍ വേണം ഉപയോഗിക്കാ‍നായി തെരഞ്ഞെടുക്കാന്‍. കൈകാലുകളില്‍ വരണ്ട ചര്‍മ്മമുള്ളവര്‍, ആറ് ടീ സ്‌പൂണ്‍ പെട്രോളിയം ജെല്ലിയും രണ്ട് ടീ സ്‌പൂണ്‍ ഗ്ലിസറിനും രണ്ട് ടീ സ്‌പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത മിശ്രിതം ആഴ്ചയില്‍ രണ്ട്‌ ദിവസം ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ദിവസവും ചെറു ചൂടോടു കൂടിയ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക. ഇത് ഒരു ചൈനീസ് ഔഷധമാണ്. ഇങ്ങനെ നാരങ്ങാവെള്ളം കുടിക്കുക വഴി നിങ്ങളുടെ ശരീരത്തിന് ഉന്മേഷം കിട്ടുമെന്ന് മാത്രമല്ല കരള്‍, പിത്താശയം എന്നിവയിലെ വിഷാംശങ്ങളെ മാറ്റി ശുചീകരിക്കാനും ഇതിന് കഴിയും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും അതുവഴി ചര്‍മകാന്തി കൂട്ടാനും നാരങ്ങാവെള്ളത്തിന് ശേഷിയുണ്ട്.

ഉറക്കമാണ് അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ടിപ്പ്. എല്ലാ ദിവസവും രാത്രിയില്‍ നേരത്തെ ഉറങ്ങുകയും പിറ്റേദിവസം രാവിലെ നേരത്തെ ഉണരുകയും ചെയ്യുക. ശരീരത്തിനും മനസിനും വിശ്രമം ലഭിക്കേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണ്. നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

താഴെ പറയുന്ന ടിപ്പുകളും ശീലിക്കാവുന്നതാണ്

വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മം ഉണങ്ങിപ്പോകാതെ കാക്കുകയാണ് വേണ്ടത്. എണ്ണ തേച്ചുകുളി ഒഴിവാക്കണം. എണ്ണ ശരീരത്തിലെ ജലത്തിന്‍റെ അംശം കുറയ്ക്കുന്നതിനാലാണ് ഇത്. സോപ്പിനു പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.

ആഹാരക്രമം

പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിക്കണം. ഇത് ചര്‍മ്മത്തെ സംരക്ഷിക്കും. പച്ചക്കറി കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മ്മ ഭംഗി കൂട്ടും.

ചര്‍മ്മാരോഗ്യ ജീവകങ്ങളായ ‘എ’ മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞ, ഇലക്കറികള്‍, സസ്യ എണ്ണ എന്നിവയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വ്യായാമം വേണമെന്ന് ആയുര്‍വ്വേദം

തണുപ്പുകാലത്ത് നല്ലൊരളവില്‍ വ്യായാമം ആവശ്യമാണെന്നാണ് ആയുര്‍വ്വേദം ഉപദേശിക്കുന്നത്. പക്ഷേ, ശരീരം തളരാതെ നോക്കുകയും വേണം. ശരിയായ പരിപാലനം നമ്മുടെ ചര്‍മ്മത്തിനും ശരീരത്തിനും നല്‍കിയാല്‍ മഞ്ഞുകാല പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും.

നഖത്തിന് ശ്രദ്ധ നല്കാം

തണുപ്പുകാലങ്ങളില്‍ നഖത്തില്‍ ആദ്യം ബേസ് കോട്ട്‌ ഇട്ടതിനുശേഷം നെയില്‍ ഇനാമല്‍ തേയ്ക്കുക.

കാലിന്‍റെ ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒഴിവാക്കാന്‍

കാലിന്‍റെ ഉപ്പൂറ്റി വിണ്ട്‌ കീറുന്നത്‌ തടയാന്‍ വെളിച്ചെണ്ണ പുരട്ടി തിരുമ്മിയതിനു ശേഷം ചൂടു വെള്ളത്തില്‍ താഴ്ത്തി വക്കുക. വെള്ളം തുടച്ചു കളഞ്ഞതിനു ശേഷം 10 ചെമ്പരത്തിപ്പൂവും ഒരു കൈനിറയെ മൈലാഞ്ചിയിലയും പകുതി നാരങ്ങയുടെ നീരില്‍ ചാലിച്ച മിശ്രിതം പുരട്ടുക. ഇത്‌ ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ദിവസവും ചുരുങ്ങിയത്‌ എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയും എട്ടു മണിക്കൂറെങ്കിലും ഉറങ്ങുകയും വേണം. എന്താ ഇനി നിര്‍ഭയമായി മഞ്ഞുകാലത്തെ വരവേല്‍ക്കുകയല്ലേ?

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments