Webdunia - Bharat's app for daily news and videos

Install App

മുടിയഴകിന് ഉത്തമം താളി

Webdunia
സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാന്‍ കാര്‍കൂന്തല്‍ വഹിക്കുന്ന പങ്ക് നിസാരമല്ല. ഹെയര്‍ സ്റ്റൈലില്‍ കാലാനുസൃത പരിഷ്കാരങ്ങള്‍ ഉണ്ടാവുമ്പോഴും മുട്ടോളമെത്തുന്ന കേശഭാരം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ കുറവല്ല.

മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ മുത്തശിമാരുടെ കൈയില്‍ ചില പൊടിക്കൈകളൊക്കയുണ്ടായിരുന്നു. ദോഷഫലങ്ങളില്ലാത്ത ആ രീതി മടങ്ങിവരവിന്‍റെ പാതയിലാണ്.

തലയ്ക്ക് കുളിര്‍മ്മയും മുടിക്ക് ഭംഗിയും നല്‍കാന്‍ നാടന്‍ താളികള്‍ക്കാവും. താളിയില്‍ പ്രഥമഗണനീയമായത് ചെമ്പരത്തിത്താളിയാണ്. അഞ്ച് ഇതളുള്ള ചെമ്പരത്തിപ്പൂവ് ഇലയും മൊട്ടുമായി ചേര്‍ത്തു ചതച്ച് വെള്ളം ചേര്‍ത്ത് പിഴിഞ്ഞെടുക്കണം. ഈ താളി പുരട്ടുന്നത് മുടിയിലെ എണ്ണമയം അകറ്റാന്‍ സഹായിക്കും. താരന്‍ ഇല്ലാതാക്കാനും ഇതിനു കഴിയുന്നു.

ദശപു ഷ ᅲത്തില്‍പ്പെട്ട തിരുതാളി വേലിപ്പടര്‍പ്പുകള്‍ക്ക് അലങ്കാരമാണ്. തിരുതാളിയുടെ ഇലയും വള്ളിയും ചേര്‍ത്തരച്ച് പുരട്ടി മൂന്നുമിനിട്ടുകഴിഞ്ഞ് കഴുകിക്കളയാം. മുടിക്ക് തിളക്കം ലഭിക്കാന്‍ ഇതിനാലാവും.

കുറുന്തോട്ടി സമൂലം അരച്ച് തേച്ചുകുളിക്കുന്നത് തലയ്ക്ക് തണുപ്പ് നല്‍കാന്‍ സഹായിക്കും. ഏറെ ഔഷധഗുണമുള്ള തുളസിയിലത്താളി ഉപയോഗിക്കുന്നവരുടെ മുടിക്ക് സുഗന്ധം ലഭിക്കും. പേനും ഈരുമൊക്കെ അകറ്റാനും തുളസിയിലത്താളി ഉത്തമമാണ്.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

Show comments