Webdunia - Bharat's app for daily news and videos

Install App

വ്യായാമം-ഓര്‍ക്കേണ്ടത്

Webdunia
FILEFILE
വ്യായാമം ചെയ്യുന്നത് ശരീര സൌന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ആവശ്യമാണ്. പുരുഷന്‍‌മാര്‍ക്കൊപ്പം സ്ത്രീകളും ഇക്കാര്യത്തില്‍ പിന്നിലല്ല. എന്നാല്‍, വ്യായാമത്തെ കുറിച്ച് നമ്മളില്‍ പലര്‍ക്കും അബദ്ധ ധാരണയാണുള്ളത്. ഇത്തരത്തിലുള്ള ചില ധാരണകള്‍ പാടേ മാറ്റേണ്ടതുണ്ട്.

വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാമെന്ന് നമ്മളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാല്‍, ഇത് അബദ്ധ ധാരണയാണ്. ശരീരപ്രകൃതം പ്രധാനമായും പാരമ്പര്യം, ജീന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്നെയുമല്ല ഒരേ തരം വ്യായാമങ്ങള്‍ പലര്‍ക്കും വ്യത്യസ്ത രീതിയില്‍ ഉള്ള ഫലങ്ങളാണ് നല്‍കുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

യോഗ വളരെ ലളിതമായ ഒരു വ്യായാമ മുറയാണെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍, യോഗ ശരീരത്തിനെ മാത്രമല്ല മനസ്സിനെയും ഉന്മേഷ പാതയിലെത്തിക്കുന്നു എന്ന് മനസ്സിലാക്കുക. ഇത് അഭ്യസിക്കാന്‍ പ്രത്യേക മേല്‍നോട്ടവും അത്യാവശ്യമാണ്.

ചെറിയ തോതില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് കൊഴുപ്പ് കത്തിച്ചു കളയുമെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, ഇതും തെറ്റാണ്. ഒരു ജോലി ചെയ്യുമ്പോള്‍ എത്രത്തോളം അധ്വാനം കൂടുന്നോ അത്രയും കലോറി ഉപയോഗിക്കപ്പെടും. കലോറി കൂടുതല്‍ ഉപയോഗിക്കുന്നത് കൂടുതല്‍ കൊഴുപ്പ് കത്തി തീരാന്‍ കാരണമാവുകയും ചെയ്യും. അതായത് വ്യായാമം കഠിനമായി തന്നെ ചെയ്യേണ്ടി വരും.

എന്നാല്‍ ഒന്നോര്‍ക്കൂ, തുടക്കക്കാര്‍ക്ക് അതികഠിന വ്യായാമ മുറകളുമായി പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കില്ല. അതിനായി ശ്രമിക്കുകയും അരുത്. ക്രമേണ വ്യായാമ മുറകള്‍ കൂട്ടുന്നതാവും നല്ലത്. വ്യായാമം എല്ലാ ദിവസവും തുടര്‍ച്ചയായി ചെയ്യുന്നതായിരിക്കും ഉത്തമം.


വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

Show comments