Webdunia - Bharat's app for daily news and videos

Install App

അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (19:03 IST)
ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്, അതിനായി ഏത് പരീക്ഷണത്തിനും അവര്‍ തയാറാകുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ട മറ്റൊന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശ്രദ്ധയോടെയുള്ള പരിചരണമാണ് ചുണ്ടുകള്‍ക്ക് ആവശ്യം. പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ ലിപ്സ്റ്റിക് ബ്രാന്റുകള്‍ക്കായി തെരച്ചില്‍ നടത്തേണ്ട ആവശ്യമില്ല. കാരണം സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍ ധാരാളമാണ്. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലലിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.
 
അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍:
 
വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നത് നല്ലതാണ്. ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.
 
മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും. ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സഹായിക്കും.
 
ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.
 
പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം. ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.
 
മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ ഭംഗിയുള്ളതാകും. പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments