Webdunia - Bharat's app for daily news and videos

Install App

എലിപ്പനി

Webdunia
മനുഷ്യനെയും ജന്തുക്കളെയും ബാധിക്കുന്ന ബാക്ടീരിയാ മൂലമുണ്ടാക്ന്ന ഒരു രോഗമാണ് എലിപ്പനി എന്ന ലെപ്റ്റോസ് പൈറോസിസ്. വീല്‍ഡ് ഡിസീസ് എന്നും ഇതിനു പേരുണ്ട്. ലെപ്റ്റോ സ്പൈറാ എന്നയിനം ബാക്ടീരിയയാണിതിനു കാരണം. ഇന്ത്യയില്‍ പ്രധാനമായും എലികളാണിത് പരത്തുന്നത്. അതുകൊണ്ടാണിതിന് എലിപ്പനി എന്നുപറയുന്നത്.

ലക്ഷണങ്ങള്‍ :

ഈ രോഗം ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കിലും ചില സമയം രോഗലക്ഷണങ്ങളൊന്നും തന്നെ പുറത്തു കാണാറില്ല. കടുത്ത പനി, കലശലായ തലവേദന, വിറയല്‍, പേശീവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍.

ചിലപ്പോള്‍ ഇവകൂടാതെ മഞ്ഞപ്പിത്തം, ചെങ്കണ്ണ്, അസഹനീയമായ വേദന, വയറിളക്കം എന്നിവയും കാണും.

യഥാസമയം രോഗിക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ വൃക്ക തകരാറിലാകല്‍, മെനഞ്ചൈറ്റിസ് അഥവാ മസ്തിഷ്കസ്രാവം, കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകല്‍, ശ്വാസകോശ തകരാറ് എന്നിവ സംഭവിക്കും. ചികിത്സ തക്ക സമയത്ത് നല്‍കിയില്ലെങ്കില്‍ മരണത്തിനും കാരണമായേക്കും.

രോഗലക്ഷണങ്ങള്‍ എലിപ്പനി മറ്റു രോഗങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞപ്പിത്തമെന്നോ കടുത്ത പനിയെന്നോ കരുതാനുള്ള സാദ്ധ്യത ഏറെയാണ്.

രോഗിയുടെ രക്തം, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.


കാരണങ്ങള്‍

അസുഖം ബാധിച്ച ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗം ബാധിച്ച ജന്തുക്കള്‍ ഈ രോഗവാഹകരാണെങ്കിലും അവയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ കന്നുകാലികള്‍, പന്നി, കുതിര, പട്ടി, പലതരത്തിലുള്ള കരണ്ടു മുറിക്കുന്ന എലി, അണ്ണാന്‍ തുടങ്ങിയ ജീവികള്‍ എന്നിവകളില്‍ കാണപ്പെടുന്നു.

രോഗം ബാധിച്ച ജീവിയുടെ മൂത്രം കലരുന്ന ജലം, മണ്ണ് എന്നിവ വഴിയാണ് മനുഷ്യരില്‍ ഈ രോഗമെത്തുന്നത്. പഴകിയ ആഹാരം, വേവിക്കാത്ത ആഹാരം എന്നിവ കഴിക്കുന്നതും, ജന്തുക്കളുടെ കണ്ണുകള്‍, മൂക്ക് എന്നിവ തൊടുന്നതും വഴി മനുഷ്യരില്‍ രോഗം പരക്കാം. എന്നാല്‍ ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകര്‍ന്നതായി വെളിപ്പെട്ടിട്ടില്ല.

രോഗലക്ഷണങ്ങള്‍ എപ്പോള്‍ പ്രകടമാകും

രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് രണ്ട് ദിവസം മുതല്‍ നാലാഴ്ചക്കുള്ളില്‍ ഏത് സമയവും രോഗലക്ഷണങ്ങള്‍ വരാം. ആദ്യ ഘട്ടത്തില്‍ കലശലായ ക്ഷീണവും തുടര്‍ന്ന് പനിയും മറ്റും ഉണ്ടാകും.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

Show comments