Webdunia - Bharat's app for daily news and videos

Install App

ഓസ്റ്റിയോപൊറോസിസിനെ സൂക്ഷിക്കുക

Webdunia
PTIPTI
അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ ് കാരണം. ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു.

ഓസ്റ്റൊയോപൊറോസിസ് രണ്ട് തരമുണ്ട്. ആര്‍ത്തവ വിരാ‍മം സംഭവിച്ച സ്ത്രീകള്‍ക്ക് സംഭവിക്കുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവിക്കുന്നതും. സ്തീകള്‍ക്കാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത ഏറെയുള്ളത്.

സാധാരണ അസ്ഥികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീന്‍, കാത്സ്യം, കൊലാജെന്‍ എന്നിവ കൊണ്ടാണ്. അസ്ഥികള്‍ക്ക് ബലം നല്‍കുന്ന ഘടകവും ഇത് തന്നെയാണ്. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ചെറിയ പരിക്കുകള്‍ കൊണ്ടു പോലും അസ്ഥികള്‍, പൊട്ടാനിടയുണ്ട്.

സാധാരണ നട്ടെല്ല്, അരക്കെട്ട്, മണിബന്ധം എന്നിവിടങ്ങളിലെ അസ്ഥികളാണ് ഈ രോഗം ബാധിക്കുന്നത് മൂലം പൊട്ടാറുള്ളത്. എങ്കിലും ശരീരത്തിലെ ഏത് അസ്ഥിയും പൊട്ടാമെന്നാണ് വിദഗ്ദ്ധര്‍ സാക്‍ഷ്യപ്പെടുത്തുന്നത്.

ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ദശാബ്ദങ്ങളോളം ലക്‍ഷണങ്ങള്‍ കാണപ്പെട്ടേക്കില്ല. കാരണം പ്രധാന ലക്‍ഷണം അസ്ഥികളുടെ പൊട്ടല്‍ തന്നെ. ചിലപ്പോള്‍ ചെറു പൊട്ടലുകള്‍ വര്‍ഷങ്ങളോളം തിരിച്ചറിയപ്പെടാതിരിക്കാം. അതു കൊണ്ട് തന്നെ വേദന ഉണ്ടാകുന്ന പൊട്ടലുകള്‍ ബാധിക്കുന്നത് വരെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചുവെന്ന് അറിയണമെന്നില്ല.

ഇതില്‍ തന്നെ നട്ടെല്ലിനുണ്ടാകുന്ന പൊട്ടല്‍ ആണ് അപകടകരം. ഇത് കഠിനമായ നടുവേദനയ്ക്ക് ഇടയാക്കുന്നു. ആവര്‍ത്തിച്ച് നട്ടെല്ലിന് പൊട്ടലുണ്ടാകുന്നത് അസഹ്യമായ പുറം വേദന ഉണ്ടാക്കുകയും ചെയ്യും.

ചികിത്സ

SasiPTI
വ്യായാമം ചെയ്യുന്നത് അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. അസ്ഥികളുടെ സാന്ദ്രത ഏറുന്നതിനും അത് നിലനിര്‍ത്തുന്നതിനും അങ്ങനെ ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നത് തടയാനും കഴിയും.

കാത്സ്യം കഴിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഒരു ദിവസം 1200 മുതല്‍ 1500 മില്ലിഗ്രാം വരെ കാത്സ്യം കഴിക്കേണ്ടതാണ്.

ബിസ്ഫോസ്പൊണേട്സ് കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് ചികിത്സയുടെ ഭാഗമാണ്. പഴയ അസ്ഥികള്‍ക്ക് പകരം പുതിയവ വരുന്നത് ശരീരത്തിലെ സാധാരണ പക്രിയയാണ്. എന്നാല്‍, ഓസ്റ്റിയോപൊറോസിസ് ബാധിച്ചവരുടെ കാര്യത്തില്‍ ഇത് ശരിയായി നടക്കില്ല. ഇതിന് പരിഹാരമാണ് ബിസ്ഫോസ്പൊണേട്സ്.

കാത്സിടോണിന്‍ കുത്തിവയ്ക്കുന്നതും ഓസ്റ്റിയോപൊറോസിസിന് ഫലപ്രദമാണ്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് കാത്സിടൊണിന്‍.

ഓസ്റ്റിയോപൊറോസിസിന് റലോസിഫിന്‍ മരുന്ന് കഴിക്കുന്നത് പുതിയ ചികിത്സാരീതിയാണ്. ഈസ്ട്രൊജെന്‍ ചികിത്സാ രീതിയും ഫലപ്രദമാണ്.

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

Show comments