ചെങ്കണ്ണ് ഒരു മാരകരോഗമല്ല; പക്ഷേ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ കാഴ്ച പോകുമെന്നു മാത്രം !

ചെങ്കണ്ണിനെ ചെറുക്കാന്‍ ചില മാര്‍ഗങ്ങള്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:56 IST)
പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വായുവില്‍ സദാ സജീവമായ അണുക്കള്‍ എപ്പോഴും കണ്ണില്‍ പ്രവേശിക്കാം. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.
 
മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല ഈ രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.
 
ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണില്‍ തട്ടിയ കൈ മറ്റൊരാളുടെ കണ്ണിലാവുക, ഒരേ കര്‍ചീഫ്, സോപ്പ് മുതലായവ ഉപയോഗിക്കുക എന്നിവ മൂലമാണ് രോഗം പടരുന്നത്. ഒരു തവണ രോഗം ബാധിച്ചാല്‍ സമീപകാലത്തു തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. ശരിയായ രീതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയാണ് രോഗനിയന്ത്രണ മാര്‍ഗം. നാടന്‍ ചികില്‍സകള്‍ മാരകമാവാനാണ് സാധ്യത. ഒരു പാടു തവണ കണ്ണുകഴുകുന്നതും ദോഷമാണ്.
 
പ്രകൃതിദത്ത സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണുത്തവെള്ളത്തിലായാലും തുടര്‍ച്ചയായി കണ്ണു കഴുകുന്നത് ദോഷമാണ്. മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളവും തണുത്ത വെള്ളവും കണ്ണിലൊഴിക്കുന്നത് പൊതുവെ കാണുന്ന പ്രവണതയാണെങ്കിലും ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം. ചെങ്കണ്ണ് രോഗത്തെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നുകളും ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments