Webdunia - Bharat's app for daily news and videos

Install App

സ്തനാര്‍ബ്ബുദത്തെ ചെറുക്കാന്‍

Webdunia
ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ 30 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ സ് തനാര്‍ബ്ബുദം വ്യാപിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

മാറി വരുന്ന ജീവിത ആഹാരരീതികളുമായി ശരീരത്തിന് സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിയാത്തതാണത്രേ ഇതിനു കാരണം.ഇന്ത്യയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ എല്ലാ കാന്‍സറുകള്‍ക്കും കാരണം ഭക്ഷണരീതിയാണ്

. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ള മൈക്രോന്യൂട്രിയന്‍സ് എന്ന അതിസൂക്ഷ്മ ഘടകങ്ങളുടെ കുറവാണ് കാന്‍സറിന് കാരണമാകുന്നത്.

പൂരിതക്കൊഴുപ്പുകളാണ് മറ്റൊരു കാരണം.കൊഴുപ്പും എരിവും മധുരവുമുള്ള ആഹാരങ്ങളുടെ അളവ് വര്‍ദ്ധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും വര്‍ദ്ധിക്കും.
ചില ആഹാരവസ്തുക്കളിലെ കൊഴുപ്പുകള്‍ അര്‍ബുദത്തിന് ഗുണകരമായി കാണൂന്നുണ്ട്.മത്സ്യങ്ങളിലെ കൊഴുപ്പും കുറഞ്ഞതോതില്‍ ഒലിവെണ്ണയും ശരീരത്തിനു നന്നാണ്.


വിറ്റാമിന്‍ ഇ,വിറ്റാമിന്‍ സി,ബീറ്റാകരോട്ടിന്‍,സെലിനിയം എന്നീ പോഷകഘടകങ്ങള്‍ക്ക് സ് തനാര്‍ബ്ബുദത്തെ തടയാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പപ്പായ,പേരയ്ക്ക,പച്ചമുളക്,കാബേജ്,ഓറഞ്ച്,കോളീഫ്ളവര്‍,ചെറുനാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്.

വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് സൂര്യകാന്തി എണ്ണ,ബദാം,മധുരക്കിഴങ്ങ്,ചീര എന്നിവ.മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ബീറ്റാ കരോട്ടിന്‍ ധാരാളമുണ്ട്.പപ്പായ,മാമ്പഴം,കാരറ്റ്,മത്തങ്ങ,എന്നിവയൊക്കെ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമ്പുഷ്ടമാണ്.

അണ്ടിപ്പരിപ്പ്,ചോറ്,കണവ,ചൂര എന്നിവയിലുള്ള സെലിനിയം സ് തനാര്‍ബ്ബുദത്തെ ഫലപ്രദമായി ചെറുക്കുന്നുവെന്നാണ് കണ്ടെത്തല്‍.ഇവയ്ക്കു പുറമേ ഉള്ളി,വെളുത്തുള്ളി,തക്കാളി,നരുകളടങ്ങിയ ഫൈബര്‍ ഓട്ട്സ്,തവിടുള്ള ധാന്യങ്ങള്‍,ബീന്‍സ്,എന്നിവയും സ്തനാരോഗ്യത്തിന് നല്ലതാണ്.

അഹാരരീതിയിലെ നിയന്ത്രനത്തോടൊപ്പം നന്നായി വ്യായാമം ചെയ്യുന്നതും സ്തനാര്‍ബുദത്തെ അകറ്റിനിര്‍ത്തും.അഴ്ച്ചയില്‍ നാലഞ്ചുമണിക്കൂര്‍ വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനര്‍ബ്ബുദം വരാന്‍ സാദ്ധത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

Show comments