Webdunia - Bharat's app for daily news and videos

Install App

ഹെര്‍ണിയ കുട്ടികളില്‍

ഹിമം ജോസഫ്

Webdunia
ശരീരത്തിലെ ആന്തരികാവയവം പുറത്തേക്ക് മുഴയ്ക്കുന്നതിനെ ഹെര്‍ണിയ എന്ന് പറയുന്നു. പ്രധാനമായും കുടലാണ് മുഴച്ച് പുറത്തേക്ക് തള്ളിനില്‍ക്കുക.

ഈ മുഴയ്ക്കല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വളരെ വ്യത്യസ്തമായാണ് കാണുന്നത്. മുതിര്‍ന്നവരില്‍ മര്‍മ്മസ്ഥാനത്തും പൊക്കിളിലും പൊക്കിളിനു മുകളിലും അപൂര്‍വമായി തുടയിടുക്കുകളിലും ഹെര്‍ണിയ ഉണ്ടാവുന്നു.

കുട്ടികളില്‍ ഹെര്‍ണിയ ചിലപ്പോള്‍ ജനിക്കുമ്പോള്‍ തന്നെ ഉണ്ടാവുന്നു. കുട്ടികളിലെ ഹെര്‍ണിയ ഒരു കണ്‍‌ജീനിയല്‍ ഡിസോര്‍ഡര്‍ അഥവാ ജന്‍‌മനായുള്ള വൈകല്യമാണെന്ന് പറയാം.

ഇന്‍‌ജീനിയല്‍ ഹെര്‍ണിയ

മര്‍മ്മ സ്ഥാനത്ത് തുടയിടുക്കിനു തൊട്ടുമുകളിലായി മുഴയ്ക്കുന്നതാണ് ഇന്‍‌ജീനിയല്‍ ഹെര്‍ണിയയുടെ ലക്ഷണം. മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം ഹെര്‍ണിയ വളരെ സൂക്ഷിക്കേണ്ടതാണ്. ശസ്ത്രക്രിയയിലൂടെ ജനിക്കുന്ന കുട്ടികളിലും ഇത്തരം ഹെര്‍ണിയ കണ്ടുവരുന്നു.

ചില കുട്ടികളില്‍ പുറത്തേക്ക് തള്ളിവരുന്ന കുടല്‍ തിരികെപ്പോകാനാവാതെ നിലകൊള്ളുന്നു. ഈ അവസ്ഥയില്‍ ശസ്ത്രക്രിയ വേണ്ടിവരും. ഛര്‍ദ്ദി, വയറുവീര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. നീരുവന്നു വീര്‍ത്ത കുടല്‍ യഥാസ്ഥാനത്തേക്ക് പെട്ടന്നു തന്നെ തിരിച്ചാക്കിയില്ലെങ്കില്‍ കുട്ടിയുടെ ജീവന് അപകടമുണ്ടാവും.



അമ്പിലിക്കല്‍ ഹെര്‍ണിയ

കുട്ടികളില്‍ പൊക്കിള്‍ക്കൊടി കൊഴിഞ്ഞു പോകുമ്പോള്‍ ഉണ്ടാവുന്ന മുഴയാണ് അമ്പിലിക്കല്‍ ഹെര്‍ണിയ. മുതിര്‍ന്നവരിലും പിന്നീട് ഈ രോഗാവസ്ഥ വരാറുണ്ട്. കുഞ്ഞുങ്ങളിലെ അമ്പിലിക്കല്‍ ഹെര്‍ണിയ ആറു മാസം പ്രായമാവുമ്പോള്‍ കണ്ടുവരുന്നു, മൂന്ന് വയസാവുമ്പോഴേക്കും തനിയെ മാറുന്നു.

പൊക്കിളിനു താഴെ ചെറിയൊരു മുറിവുണ്ടാക്കി പൊക്കിള്‍ ദ്വാരം അടച്ച് ഈ രോഗം സുഖപ്പെടുത്താം.

എപ്പിഗാസ്‌ട്രിക് ഹെര്‍ണിയ

പൊക്കിളിന്‍റെയും നെഞ്ച് കുഴിയുടെയും ഇടയിലായി ശരീരത്തിന്‍റെ മധ്യഭാഗത്ത് മുഴച്ചുവരുന്നതാണ് എപ്പിഗാസ്ട്രിക് ഹെര്‍ണിയ. ഇത് വലിയ ദോഷമില്ലാത്തതാണ്. കുട്ടികളില്‍ വളരെ അപൂര്‍വമായി തുടയിടുക്കിനു തൊട്ടു താഴെയായി ഹെര്‍ണിയ വരാറുണ്ട്. ഫീമോറല്‍ ഹെര്‍ണിയ എന്നാണിതിനു പേര്.





വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

Show comments