Webdunia - Bharat's app for daily news and videos

Install App

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും

രേണുക വേണു
ചൊവ്വ, 22 ഏപ്രില്‍ 2025 (15:36 IST)
ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു അത്യാവശ്യമാണ്. ശരീരത്തിനു ആവശ്യമുള്ള വെള്ളം നമ്മള്‍ കുടിക്കുന്നില്ലെങ്കില്‍ അത് ശരീരം തന്നെ കൃത്യമായി പ്രകടിപ്പിക്കും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം. 
 
ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടും. മസിലുകള്‍ ഇടയ്ക്കിടെ കോച്ചിപിടിക്കും. എനര്‍ജി വളരെ കുറവായി കാണപ്പെടും. എപ്പോഴും ക്ഷീണിച്ച അവസ്ഥയിലായിരിക്കും. ഇത്തരക്കാരില്‍ മലബന്ധം കാണാറുണ്ട്. കണ്ണിന്റെ അടിയില്‍ വെള്ളം കുറവായിരിക്കും. വളരെ ഡ്രൈ ആയിട്ടുള്ള കണ്ണുകള്‍ ആണെങ്കില്‍ അതിനര്‍ത്ഥം ആവശ്യമായ വെള്ളം കുടിക്കുന്നില്ല എന്നാണ്. 
 
നന്നായി വെള്ളം കുടിക്കുന്നവരുടെ നാക്കില്‍ എപ്പോഴും വെള്ളം കാണും. അല്ലാത്തവരുടെ നാക്ക് ഡ്രൈ ആയിരിക്കും. വെള്ളം ധാരാളം കുടിക്കാത്തവരുടെ ചര്‍മം ഡ്രൈ ആയിരിക്കും. മൂത്രത്തിന് ഇരുണ്ട നിറമാണെങ്കില്‍ അത് കൃത്യമായി വെള്ളം കുടിക്കാത്തതുകൊണ്ടാണ്. 
 
കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും. അതേസമയം ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കാതെ വരുമ്പോള്‍ കടുംമഞ്ഞനിറം കാണിക്കും. മൂത്രം വെള്ളം പോലെ വളരെ സുതാര്യമായിട്ടാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നുവെന്നാണ് അര്‍ത്ഥം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments