Webdunia - Bharat's app for daily news and videos

Install App

മഞ്ഞപ്പിത്തത്തെ സാധാരണ പനിയായി കാണരുത്; രൂക്ഷമായാല്‍ മരണത്തിനു സാധ്യത

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക

രേണുക വേണു
ബുധന്‍, 7 മെയ് 2025 (14:45 IST)
വൃത്തിഹീനമായ ചുറ്റുപാടുകളാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ഉറവിടം. ചെറിയൊരു പനിയില്‍ നിന്ന് തുടങ്ങി പിന്നീട് കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളിലേക്ക് മഞ്ഞപ്പിത്തം പടരുന്നു. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക. ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലം, മൂത്രം, ഉമിനീര്‍, രക്തം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. 
 
ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, പനി എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം ബാധിക്കുന്നതും മറ്റൊരു പ്രധാന ലക്ഷണം. രോഗം ബാധിച്ചവര്‍ ഒരാഴ്ച പൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments