Webdunia - Bharat's app for daily news and videos

Install App

ഒറ്റ പഴം മതി... ഒരാഴ്ചകൊണ്ട് കുടവയര്‍ കുറയും ! എങ്ങിനെയെന്നറിയണോ ?

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം

Webdunia
ശനി, 17 ജൂണ്‍ 2017 (12:17 IST)
പൊട്ടാസ്യമടക്കമുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങളും ധാരാളമായി അടങ്ങിയ ഒരു ഫലവര്‍ഗമാണ് പഴം എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പഴത്തില്‍ നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ ഉത്തമമാണ്. എന്നാല്‍ വയര്‍ കുറയ്ക്കാനും സഹായിക്കുന്നൊരു വസ്തുവാണു പഴമെന്ന കാര്യം അറിയാമോ ? വളരെ ലളിതമായി പഴം ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വയര്‍ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
പഴത്തിനൊപ്പം ഫ്ലക്‌സ് സീഡുകള്‍, കൊഴുപ്പു കുറഞ്ഞ തൈര്, ഇഞ്ചിപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യമായി ഇടത്തരം വലിപ്പമുള്ള ഒരു പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഫ്ലക്‌സ് സീഡ്, രണ്ട് ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, അരക്കപ്പ് തൈര് എന്നിവയെടുക്കുക. ഈ ചേരുവകളെല്ലാം കൂടി അടിച്ച് ജ്യൂസാക്കി രാവിലെ പ്രാതലിനു മുമ്പ് കുടിക്കുക. ഇത് കുറച്ചുദിവസം ചെയ്യുന്നതോടെതന്നെ അതിന്റെ ഗുണം ലഭ്യമാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതോടൊപ്പം തന്നെ വ്യായാമം കൂടി ചെയ്യുന്നത് ഉത്തമമാണ്.
 
തൈരിലും ഫ്ലക്‌സ് സീഡുകളിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായകമാണ്. അതുപോലെ ഇഞ്ചി, പഴം എന്നിവ ശരീരത്തിന്റെ അപചയപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഇതുവഴി കൊഴുപ്പ് ഇല്ലാതാകുകയും ചെയ്യും. വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഈ മിശ്രിതം ഏറെ ഉത്തമമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments