Webdunia - Bharat's app for daily news and videos

Install App

ലിംഗത്തിന്‍റെ നീളം 19 ഇഞ്ച്, നടക്കാന്‍ പോലുമാകാതെ 54കാരന്‍; എങ്കിലും ഈ ലോകറെക്കോര്‍ഡില്‍ അഭിമാനം!

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (16:11 IST)
ലോകത്തിലെ ഏറ്റവും നീളമുള്ള ലിംഗമുള്ള 54കാരന്‍ ജീവിതം വഴിമുട്ടിയ നിസഹായാവസ്ഥയില്‍. തന്‍റെ ജോലിക്കുള്ള യൂണിഫോം ധരിക്കാനോ മുട്ടുകുത്തി നില്‍ക്കാനോ ഒന്നും പറ്റാത്ത ദയനീയ സ്ഥിതിയാണ് മെക്സിക്കോ സ്വദേശിയായ റോബര്‍ട്ടോ എസ്ക്വിവേല്‍ കാബ്രേറയ്ക്കുള്ളത്. ലിംഗത്തിന്‍റെ അമിതമായ നീളമാണ് റോബര്‍ട്ടോയ്ക്ക് വിനയായിരിക്കുന്നത്.
 
ലിംഗത്തിന് 19 ഇഞ്ചിനടുത്ത് നീളമുണ്ടെന്നതും അമിതമായ ഭാരമുണ്ടെന്നതും റോബര്‍ട്ടോയെ നടക്കാന്‍ പോലൂം കഴിയാത്ത സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണ്. തന്‍റെ ജോലിസ്ഥലത്തെ യൂണിഫോം ധരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ജോലി ഏതാണ്ട് നഷ്ടമായ സ്ഥിതിയാണ്. 
 
നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള റോബര്‍ട്ടോയ്ക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ പോലെയുള്ള അസുഖങ്ങള്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. ജോണ്‍ ഫാല്‍കന്‍ എന്ന അമേരിക്കക്കാരന്‍റെ 9.5 നീളമുള്ള ലിംഗമായിരുന്നു ഇതിനുമുമ്പ് ലോകറെക്കോര്‍ഡ്. ഇത് ഉദ്ദരിച്ചുകഴിയുമ്പോള്‍ 13.5 ഇഞ്ച് വരെയെത്തുമായിരുന്നു. എന്നാല്‍ അതിനെയൊക്കെ റോബര്‍ട്ടോ മറികടന്നു.
 
സാധാരണരീതിയില്‍ ഉറങ്ങാന്‍ പോലും റോബര്‍ട്ടോയ്ക്ക് കഴിയുന്നില്ല. ഉറക്കത്തിനിടയില്‍ ലിംഗത്തിന് പരുക്കേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് ലിംഗാഗ്രത്തില്‍ ബാന്‍‌ഡേജ് ചുറ്റി പ്രത്യേക പില്ലോയ്ക്ക് മുകളില്‍ വയ്ക്കുകയാണ് പതിവ്.
 
ഇത്രയേറെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു ഓപ്പറേഷനിലൂടെ ലിംഗത്തിന്‍റെ നീളം കുറയ്ക്കാന്‍ റോബര്‍ട്ടോ തയ്യാറല്ല. ലിംഗത്തിന്‍റെ നീളത്തിന്‍റെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡാണ് അദ്ദേഹത്തിന്‍റെ ലക്‍ഷ്യം. 
 
“ഞാന്‍ പ്രശസ്തനായത് എന്‍റെ ലിംഗത്തിന്‍റെ അസാധാരണമായ നീളം കൊണ്ടാണ്. ഞാനാണ് ലോകത്തിലെ ഏറ്റവും നീളമുള്ള ലിംഗത്തിന്‍റെ ഉടമ. എന്നാല്‍ ഈ റെക്കോര്‍ഡ് ഇതുവരെ ഗിന്നസ് ബുക്ക് അംഗീകരിച്ചിട്ടില്ല. എന്‍റെ ലിംഗത്തിന്‍റെ വലിപ്പത്തിന്‍റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്കറിയാം ഇത്രയും നീളമുള്ള ലിംഗം മറ്റാര്‍ക്കുമില്ലെന്ന്” - റോബര്‍ട്ടോ പറയുന്നു.
 
ലിംഗത്തിന്‍റെ നീളം കുറച്ചാല്‍ സാധാരണക്കാരെ പോലെ ജീവിക്കാമെന്നും നല്ല ദാമ്പത്യബന്ധം നടത്താമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ റെക്കോര്‍ഡിനായി കാത്തിരിക്കുകയാണ് റോബര്‍ട്ടോ എസ്ക്വിവേല്‍ കാബ്രേറ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

അടുത്ത ലേഖനം