Webdunia - Bharat's app for daily news and videos

Install App

Healthy alcohol consumption: ആരോഗ്യകരമായ മദ്യപാനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ബുധന്‍, 13 ജൂലൈ 2022 (12:33 IST)
Healthy alcohol consumption: ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച് മലയാളിക്ക് അറിവ് കുറവാണ്. സോഷ്യല്‍ ഡ്രിംഗിങ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിനു നല്ലതാണ്. കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ശരീരത്തിനു നല്ലത്. എന്നാല്‍, ആഘോഷങ്ങളിലും വീക്കെന്‍ഡുകളിലും വളരെ ചെറിയ തോതില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല. അപ്പോഴും മദ്യത്തിന്റെ അളവില്‍ കൃത്യമായ നിയന്ത്രണം വേണം. 
 
മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും. 
 
മദ്യത്തിനൊപ്പം ടച്ചിങ്സ് ആയി ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, ഇത്തരത്തില്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്. ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം. സോള്‍ട്ടഡ് ചന, പച്ചക്കറി, ഫ്രൂട്ട്സ് തുടങ്ങിയവ ടച്ചിങ്സ് ആയി ഉപയോഗിക്കാം. ഫ്രൂട്ട്സാണ് കൂടുതല്‍ നല്ലത്. മദ്യത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. നിര്‍ജലീകരണമാണ് മദ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യഫലം. മദ്യപാനത്തിനു ശേഷമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്ക് കാരണം ഈ നിര്‍ജലീകരണമാണ്. അതുകൊണ്ട് വെള്ളത്തിന്റെ അംശം കൂടുതലുള്ള എല്ലാ ഫ്രൂട്ട്സും മദ്യത്തിനൊപ്പം കഴിക്കാവുന്നതാണ്. 
 
മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്. നേരത്തെ പറഞ്ഞതു പോലെ നിര്‍ജലീകരണം ഒഴിവാക്കാനാണ് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്. മദ്യപിച്ചതിനു ശേഷം കാണുന്ന ഹാങ് ഓവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ വെള്ളം കുടി സഹായിക്കും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

അടുത്ത ലേഖനം
Show comments