Webdunia - Bharat's app for daily news and videos

Install App

കുളിക്കുമ്പോഴെല്ലാം സോപ്പ് ഉപയോഗിക്കണോ?

എന്നും കുളിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍, കുളിക്കുമ്പോള്‍ എല്ലാം കെമിക്കല്‍ അടങ്ങിയ സോപ്പോ ഷാമ്പൂവോ ഉപയോഗിക്കുന്നത് വിപരീത ഫലമാണ് ചെയ്യുന്നത്

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (10:17 IST)
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അത് വൃത്തിയായി സൂക്ഷിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍, എല്ലാ ദിവസവും കുളിക്കണോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ? കുളിക്കാനും സമയം നോക്കുന്നത് നല്ലതാണ്. 
 
എന്നും കുളിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍, കുളിക്കുമ്പോള്‍ എല്ലാം കെമിക്കല്‍ അടങ്ങിയ സോപ്പോ ഷാമ്പൂവോ ഉപയോഗിക്കുന്നത് വിപരീത ഫലമാണ് ചെയ്യുന്നത്. ശരീരം ശുദ്ധിയായിരിക്കാനും ഉന്മേഷത്തോടെ നിലനിര്‍ത്താനും കുളിക്കാം. എന്നാല്‍ സോപ്പുപയോഗം കുറയ്ക്കണം. ആദ്യത്തെ കുളി അല്‍പം വിശാലമായാലും പിന്നീടുള്ള കുളിയില്‍ കക്ഷത്തിലും സ്വകാര്യഭാഗങ്ങളിലും ശരീരത്തിലെ മടക്കുകളും മാത്രം സോപ്പ് ഉപയോഗിക്കുന്ന തരത്തില്‍ കുളിശീലം ക്രമീകരിക്കുക.
 
എണ്ണ തേച്ച് കുളിക്കുന്ന ശീലമുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ തേച്ച ശേഷം 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കുന്നത് നല്ല കാര്യമാണ്. അങ്ങനെയാണ് ശീലിക്കേണ്ടതും. വെയിലുറച്ചതിനുശേഷമോ ഉച്ചയ്‌ക്കോ കുളിക്കുന്നത് അത്ര നല്ല കാര്യമല്ല. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാവുന്നതാണ്. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കും. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!

തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഉച്ചയുറക്കവും മറവി രോഗവും തമ്മില്‍ ബന്ധം, പഠനങ്ങള്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments