Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (19:56 IST)
ആരോഗ്യകരമായ ഉറക്കം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നമ്മുടെ ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൂട് കാലത്ത് വസ്ത്രം കഴിവതും ഒഴിവാക്കി നമ്മള്‍ കിടക്കാറുണ്ടെങ്കിലും രാത്രിയില്‍ പൂര്‍ണ്ണനഗ്‌നരായി കിടക്കുന്ന പതിവുള്ളവര്‍ അധികമില്ല. എന്നാല്‍ രാത്രിയില്‍ നഗ്‌നമായി കിടക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നുള്ളതാണ് സത്യം.
 
നഗ്‌നമായി ഉറങ്ങുമ്പോള്‍ സ്വാഭാവികമായ ഉറക്കം നമുക്ക് ലഭിക്കുന്നു. ചുറ്റുപാടുകള്‍ ഊഷ്മളമാകുമ്പോള്‍ ചര്‍മ്മത്തിന്റെ ചൂട് പുറന്തള്ളാനുള്ള ശേഷി ഉയരുന്നു. ഇത് ശരീരത്തിന്റെ താപനില ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു.
 
മതിയായ ഉറക്കം ലഭിക്കുന്നത് കൊളോജന്‍ രൂപീകരണത്തെ സഹായിക്കുന്നു. അതിനാല്‍ തന്നെ നഗ്‌നമായി ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും പങ്കാളിക്കൊപ്പം നഗ്‌നമായി കിടക്കുന്നത് ഓക്‌സിടോസിന്‍ റിലീസ് ചെയ്യാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ പങ്കാളികളുടെ ബന്ധം ഊഷ്മളമാകുവാന്‍ നഗ്‌നരായി കിടക്കുന്നത് ഗുണം ചെയ്യും. മുറുകിയ അടിവസ്ത്രങ്ങള്‍ പലപ്പോഴും ഫംഗസ് ഇന്‍ഫെക്ഷനുള്ള സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ തന്നെ സ്വകാര്യ അവയവങ്ങളില്‍ അണുബാധ തടയുന്നതിനും നഗ്‌നമായി ഉറങ്ങുന്നത് സഹായിക്കും. നഗ്‌നമായി ഉറങ്ങുന്നത് സ്‌കോട്ടല്‍ താപനില ക്രമീകരിക്കാന്‍ സഹായിക്കും. ആയതിനാല്‍ തന്നെ ബീജത്തിന്റെ എണ്ണത്തിനെയും പ്രത്യുല്പാദന ക്ഷമതെയെയും ഇത് സഹായിക്കുന്നു.
 
കൂടാതെ നഗ്‌നരായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ പറ്റിയുള്ള അവബോധം എംച്ചപ്പെടുത്തും. ബോഡി പോസിറ്റിവിറ്റി വര്‍ധീപ്പിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകുന്നു. കൂടാതെ ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്താനും നഗ്‌നമായി ഉറങ്ങുന്നത് സഹായിക്കുന്നു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

അടുത്ത ലേഖനം