Webdunia - Bharat's app for daily news and videos

Install App

കണ്ണുകളയുന്ന മാരകമായ ബ്ലാക്ക് ഫംഗസ് പടരുന്ന രോഗമാണോ? ആര്‍ക്കൊക്കെ വരാം

ശ്രീനു എസ്
ബുധന്‍, 19 മെയ് 2021 (12:31 IST)
രാജ്യത്ത് കൊവിഡിനു പിന്നാലെ വലിയ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് ബാധ. ഇത് പടരുന്ന രോഗമല്ലെന്നും പകര്‍ച്ച വ്യാധി ഭയം വേണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗത്തിനു കാരണമാകുന്നത്. കോവിഡ് ബാധിച്ചവരിലാണ് ബ്ലാക് ഫംഗസ് കാണുന്നത്. ചര്‍മ്മത്തിലാണ് ഫംഗസ് ബാധയുണ്ടാകുന്നത്. 
 
ആരോഗ്യപ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളുകളെ ഇത് പ്രധാനമായും ബാധിക്കുന്നു. ഇത് പാരിസ്ഥിതിക രോഗകാരികളോട് പോരാടാനുള്ള കഴിവ് കുറയ്ക്കുന്നുവെന്ന് കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് ടാസ്‌ക് ഫോഴ്‌സിലെ വിദഗ്ധര്‍ പറയുന്നു. 
 
വായുവില്‍ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുന്നത്. കോവിഡ് ഭേദമായവരിലും ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരിലുമാണ് ഫംഗസ് ബാധ കാണുന്നത്. ഇങ്ങനെയുള്ളവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കോവിഡ് രോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് പ്രധാനമായി ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്ലാക് ഫംഗസ് ബാധയുടെ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കിവയ്ക്കാം. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. 
 
കണ്ണുകള്‍ക്കും മൂക്കിനും ചുറ്റും വേദന
 
കണ്ണുകള്‍ക്കും മൂക്കിനും ചുറ്റും ചുവന്ന നിറം 
 
പനി, തലവേദന, കഫക്കെട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് 
 
രക്തം ഛര്‍ദിക്കുന്ന അവസ്ഥ 
 
സൈനസിറ്റിസ്, മൂക്കടപ്പ്, ശക്തമായ മൂക്കൊലിപ്പ് 
 
താടിയെല്ലില്‍ വേദന. മുഖത്ത് വേദന. നീര്‍വീക്കം 
 
കാഴ്ചയ്ക്ക് മങ്ങല്‍, ഇരട്ടിപ്പായി കാണുന്നത് 
 
ചര്‍മ്മത്തില്‍ വേദനയും ചൊറിച്ചിലും
 
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, നെഞ്ച് വേദന 
 
 
ഇതൊരു ഗുരുതര രോഗമാണ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുന്നത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം അച്ചുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളുകളെ ഇത് പ്രധാനമായും ബാധിക്കുന്നു. ഇത് പാരിസ്ഥിതിക രോഗകാരികളോട് പോരാടാനുള്ള കഴിവ് കുറയ്ക്കുന്നുവെന്ന് കോവിഡ് -19 ടാസ്‌ക് ഫോഴ്സ് ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ പറയുന്നു. 
 
വായുവില്‍ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുന്നത്. കോവിഡ് ഭേദമായവരിലും ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരിലുമാണ് ഫംഗസ് ബാധ കാണുന്നത്. ഇങ്ങനെയുള്ളവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മികച്ച രോഗപ്രതിരോധശേഷിയുള്ളവരില്‍ ഈ ഫംഗസ് ബാധ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പഠനം. 
 
ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണം. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തില്‍ രോഗിയുടെ ഒരു കണ്ണ് പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, കോവിഡ് മുക്തരായവര്‍ എന്നിവരെല്ലാം അതീവ ജാഗ്രത പാലിക്കണം. നിര്‍മാണങ്ങള്‍ നടക്കുന്ന സൈറ്റില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. പൊടിപടലങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധ വേണം. ഷൂസും നീളം കൂടിയ ട്രൗസറും ധരിക്കണം. ഫുള്‍ കൈ ഷര്‍ട്ട് ധരിക്കണം. പൂന്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. കുളിക്കുമ്പോള്‍ ശരീരം നന്നായി തേച്ചുരച്ച് കുളിക്കാന്‍ ശ്രദ്ധിക്കണം. 
 
ചര്‍മ്മത്തിലാണ് ബ്ലാക് ഫംഗസ് ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. തലച്ചോറിനെയും ശ്വാസകോശത്തെയും ബ്ലാക് ഫംഗസ് ബാധിക്കും. കാഴ്ച നഷ്ടപ്പെട്ടേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്. ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുക. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബ്ലാക് ഫംഗസിനു കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments