Webdunia - Bharat's app for daily news and videos

Install App

മുലക്കണ്ണില്‍ നീര്, സ്തനത്തില്‍ നിറവ്യത്യാസം; സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം, സ്ത്രീകള്‍ ശ്രദ്ധിക്കുക

Webdunia
ബുധന്‍, 3 മെയ് 2023 (11:07 IST)
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സര്‍. കൂടുതലായും സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്‍മാരേയും ഇത് ബാധിക്കാറുണ്ട്. 
 
സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചില്ലെങ്കില്‍ രോഗം രൂക്ഷമാകാനും മറ്റ് ശരീരഭാഗങ്ങളെ കൂടി ബാധിക്കാനും സാധ്യത കൂടുതലാണ്. അര്‍ബുദം തലച്ചോറിലേക്ക് വ്യാപിച്ചാല്‍ തലവേദന, ഛര്‍ദി എന്നിവയെല്ലാം ഉണ്ടാകും. ശ്വാസകോശത്തിലേക്ക് ബാധിക്കുകയാണെങ്കില്‍ ശ്വാസംമുട്ടല്‍, എല്ലിലേക്ക് വ്യാപിക്കുകയാണെങ്കില്‍ നടുവേദന, എല്ല് പൊട്ടുക, വയറിന് വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നു. 
 
സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറ വ്യത്യാസം, മുലക്കണ്ണില്‍ നീര് വന്നുമുട്ടുക, വേദന, വ്രണങ്ങള്‍, സ്തനത്തില്‍ വേദനയില്ലാത്ത മുറിവുകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

മലദ്വാരത്തില്‍ രക്തക്കറ, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക; മൂലക്കുരുവിന്റെ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

അടുത്ത ലേഖനം
Show comments