Webdunia - Bharat's app for daily news and videos

Install App

Fact Check: ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കാമോ?

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (12:14 IST)
കേരളത്തില്‍ പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ അതിവേഗം നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. 
 
അതേസമയം, ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് രക്ത ധമനികളെ സാരമായി ബാധിക്കും എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല. ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിച്ചതുകൊണ്ട് രക്ത ധമനികള്‍ക്ക് സാരമായി ഒന്നും സംഭവിക്കില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വെയിലത്ത് നിന്ന് കയറിവന്ന ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഒരു തരത്തിലും അപകടകരമല്ല. 
 
പക്ഷേ ഐസ് വാട്ടര്‍ ഒഴിവാക്കണമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്. ചൂടുകാലത്ത് സ്ഥിരമായി ഐസ് വാട്ടര്‍ കുടിച്ചാല്‍ തൊണ്ട വേദന, കഫക്കെട്ട് എന്നിവ വരാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല വെയിലത്ത് നിന്ന് കയറിവന്ന് ഉടന്‍ ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ഏതാനും സെക്കന്റ് നേരത്തേക്ക് ഹൃദയമിടിപ്പ് കൂടിയേക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറില്‍ ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കരുത് ! അറിയണം ഈ പ്രശ്‌നങ്ങള്‍

ഗ്യാസിന് വീട്ടിൽ തന്നെ പരിഹാര മാർഗം...

ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി ശക്തരായിരിക്കും

വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം?

വെറും വയറ്റില്‍ പച്ച പപ്പായ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments