Webdunia - Bharat's app for daily news and videos

Install App

കാരറ്റും ബീറ്റ്‌റൂട്ടും മുട്ടയുമൊക്കെ വേവിച്ചുകഴിക്കുന്നത് ആരോഗ്യഗുണം കൂട്ടും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ഡിസം‌ബര്‍ 2024 (15:09 IST)
ഭക്ഷണങ്ങള്‍ ചൂടാക്കിയാല്‍ അവയുടെ പോഷകമൂല്യത്തില്‍ കുറവുണ്ടാകുമെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതിന് നേര്‍വിപരീതമാണ്. അതില്‍ ആദ്യത്തേത് മുട്ടയാണ്. മുട്ട ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ വിഘടിക്കുന്നു. ഇത് വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മറ്റൊന്ന് കാരറ്റാണ്. ഇത് ചൂടാക്കുമ്പോള്‍ കോശഭിത്തി വിഘടിച്ച് ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഉണ്ടാകുന്നു. 
 
ഇത് വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യപ്പെടും. കൂടാതെ ശരീരം ഇത് കൂടുതല്‍ ആഗീരണം ചെയ്യുന്നു. ഇത്തരത്തില്‍ ബീറ്റ്‌റൂട്ടും ചൂടാക്കി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ബി ധാരാളം ലഭിക്കും. ബ്രോക്കോളിയെ ചൂടാക്കുമ്പോള്‍ ഇതിലെ സള്‍ഫോറഫെനിന്റെ അളവ് കൂടുന്നു. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 
 
ചീര വേവിക്കുമ്പോള്‍ ഇതിലെ ഫോളേറ്റും അയണും ശരീരത്തിന് ആഗീകരണം ചെയ്യാനുള്ള രീതിയിലാകുന്നു. എന്നാല്‍ കൂടുതല്‍ വേവിച്ചാല്‍ വിറ്റാമിന്‍ സി നഷ്ടമാകും. തൊലിയോടുകൂടി ഉരുളക്കിഴങ്ങ് വേകിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് കൂട്ടും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി പഴം കഴിച്ചിട്ട് കിടക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Rock Salt: പൊടിയുപ്പിനേക്കാള്‍ കേമന്‍; കല്ലുപ്പ് ഉപയോഗിക്കണമെന്ന് പറയാന്‍ കാരണം

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

അടുത്ത ലേഖനം
Show comments