Webdunia - Bharat's app for daily news and videos

Install App

നല്ല ഉറക്കമാണോ ആഗ്രഹിക്കുന്നത് ? ഗുളികയല്ല, കിടക്കാന്‍ നേരം ഈ ജ്യൂസാണ് കുടിക്കേണ്ടത് !

നല്ല ഉറക്കം വേണമെങ്കില്‍, ചെറിപ്പഴം കഴിയ്ക്കാം

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (15:32 IST)
ചുവന്ന് തുടുത്ത ചെറിപ്പഴം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ബേക്കറികളിലെ കണ്ണാടിക്കുപ്പികളില്‍ പഞ്ചസാരവെള്ളത്തില്‍ മുങ്ങിക്കുളിച്ച് കിടക്കുന്ന ഈ ചുവന്നസുന്ദരിമാരെ വാങ്ങി ആര്‍ത്തിയോടെ തന്നെയാണ് നമ്മള്‍ ഓരോരുത്തരും കഴിക്കാറുള്ളത്. കേക്ക്, ബ്രഡ് എന്നിങ്ങനെയുള്ള പല ബേക്കറി പലഹാരങ്ങളും ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്. 
 
നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്. നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന ഒരു പഴമാണ് ചെറി എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും ഈ പഴത്തിന് സാധിക്കും. ഉറക്കപ്രശ്‌നങ്ങള്‍ ഉള്ള ഏതൊരാളും രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
 
ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങള്‍ കുടിച്ചവരെയുമാണ് അവര്‍ നിരീക്ഷിച്ചത്. തുടര്‍ന്നാണ് ചെറി ജ്യൂസ് കുടിച്ചവര്‍ക്ക് ദീര്‍ഘസമയത്തേക്ക് നല്ല ഉറക്കം കിട്ടിയെന്നും പകല്‍ ഉറക്കം തൂങ്ങുന്നതുപോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതായെന്നും മനസിലായത്. 
 
ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി  എന്‍ എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദം, രോഗം, ജോലിസ്വഭാവം, മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറക്കം കുറയ്ക്കാറുണ്ട്. ചെറുചൂട് പാല്‍ കുടിക്കുന്നത് ഉറക്കം നല്‍കും. അതിനേക്കാള്‍ മെച്ചമാണ് ചെറി ജ്യൂസ് കുടിക്കുന്നത്. 

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

അടുത്ത ലേഖനം
Show comments