Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മദ്യപാനവും പുകവലിയും ഒഴിവാക്കണോ?

Webdunia
വ്യാഴം, 21 ജൂലൈ 2022 (17:08 IST)
കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന്റെ തിരക്കിലാണ് രാജ്യം. ദ്രുതഗതിയിലാണ് രാജ്യത്തെ വാക്‌സിന്‍ യജ്ഞം മുന്നോട്ടു പോകുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവര്‍ ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ എടുത്ത മുന്‍കരുതലുകള്‍ ഇത്തവണയും തുടരണം. 
 
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ കുറച്ചുദിവസത്തേക്ക് എങ്കിലും മദ്യപാനവും പുകവലിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി, ഉറക്കക്കുറവ്, അമിത വ്യായാമം എന്നിവ കോവിഡ് വാക്സിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
പുകവലി ആന്റിബോഡിയുടെ ഫലം കുറയ്ക്കാന്‍ കാരണമാകും. കൂടാതെ, വാക്സിനേഷനുശേഷം ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിക്കാരില്‍ വളരെ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാക്സിന്‍ എടുത്തതിനു ശേഷം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതാണ് നല്ലത്. 
 
അതേസമയം, കോവിഡ് വാക്സിനും മദ്യപാനവും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, മദ്യപാനവും പുകവലിയും മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും. കോവിഡ് വൈറസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തണമെങ്കില്‍ മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങള്‍കൂടി മാറ്റി നിര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ-കാലുകളില്‍ നീര്‍വീക്കമോ, നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല

വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്‌താൽ സംഭവിക്കുന്നത്...

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

അടുത്ത ലേഖനം
Show comments