രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

45 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള 57,810 പേരിലാണ് ഈ പഠനം നടത്തിയത്

രേണുക വേണു
ബുധന്‍, 20 ഓഗസ്റ്റ് 2025 (14:19 IST)
ഇന്ത്യയില്‍ പ്രമേഹരോഗികളായ പത്ത് പേരില്‍ നാല് പേര്‍ക്കും ഈ രോഗം ഉള്ള കാര്യം അറിയില്ലെന്ന് ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പഠനം. പ്രമേഹ രോഗത്തെ കുറിച്ച് പല വ്യക്തികള്‍ക്കും തിരിച്ചറിവില്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 
 
45 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള 57,810 പേരിലാണ് ഈ പഠനം നടത്തിയത്. 2017 മുതല്‍ 2019 വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരുപോലെയാണ് രോഗം കാണുന്നത്. 
 
ഗ്രാമീണ മേഖലയുടെ ഇരട്ടിയാണ് നഗര മേഖലകളില്‍ പ്രമേഹ രോഗം. ജീവിതശൈലിയും ഭക്ഷണക്രമവുമാണ് നഗരമേഖലയില്‍ പ്രമേഹം പിടിമുറുക്കാന്‍ പ്രധാന കാരണമെന്നും ഇതില്‍ പറയുന്നു. 
 
20 നും 79 നും ഇടയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2019 ലെ ആകെ മരണങ്ങളില്‍ മൂന്ന് ശതമാനവും പ്രമേഹരോഗത്തെ തുടര്‍ന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments