പട്ടി കടിച്ചാല്‍ ആദ്യം ചെയ്യേണ്ടത്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

വീട്ടിലെ നായ ആണെങ്കിലും തെരുവ് നായ ആണെങ്കിലും ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:20 IST)
തെരുവുനായ്ക്കള്‍ കേരളത്തിലെ വലിയ സാമൂഹ്യപ്രശ്നമാണ്. വീട്ടിലെ നായ്ക്കളുടെ കടിയോ മാന്തോ കിട്ടിയാലും അതിനെ നിസാരമായി കാണരുത്. തെരുവ് നായ്ക്കളില്‍ മാത്രമല്ല പേവിഷബാധയ്ക്ക് സാധ്യതയുള്ളത്. വീട്ടില്‍ വളര്‍ത്തുന്ന നായയിലൂടെയും പേവിഷബാധ മനുഷ്യരിലേക്ക് പകരും. മരണം വരെ സംഭവിക്കാവുന്ന ഗുരുതര പ്രശ്നമാണ് ഇത്. 
 
വീട്ടിലെ നായ ആണെങ്കിലും തെരുവ് നായ ആണെങ്കിലും ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. മുറിവ് എന്നു പറയുമ്പോള്‍ അത് ആഴത്തില്‍ തന്നെ ആകണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും. 
 
മുറിവ് വൃത്തിയാക്കി കഴിഞ്ഞാല്‍ കടിയേറ്റ വ്യക്തിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കണം. ചെറിയ മുറിവ് ആണെങ്കിലും വൈദ്യസഹായം തേടാന്‍ ഉപേക്ഷ കാണിക്കരുത്. നായയുടെ കടിയേറ്റാല്‍ വൈദ്യസഹായം തേടാന്‍ വൈകിയാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. തെരുവു നായ ആണെങ്കില്‍ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവന്‍ ഡോസ് കുത്തിവയ്പും എടുക്കണം. വീട്ടിലെ നായയോ തെരുവ് നായയോ ആണെങ്കിലും എത്രയും പെട്ടെന്നു വാക്സിനേഷന്‍ എടുക്കണം. വീട്ടിലെ നായയാണ് കടിച്ചതെന്ന് പറഞ്ഞ് വാക്സിനേഷന്‍ എടുക്കാതിരിക്കരുത്. ഗര്‍ഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കണം. വീട്ടിലെ നായകള്‍ക്ക് കൃത്യമായ സമയത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കാനും ശ്രദ്ധിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments