Webdunia - Bharat's app for daily news and videos

Install App

ഇയര്‍ ഫോണ്‍ ആണോ ഹെഡ് ഫോണ്‍ ആണോ നല്ലത്? ചെവിയുടെ ആരോഗ്യം സംരക്ഷിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തുടര്‍ച്ചയായി കുറേ സമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേള്‍വി ശക്തിയെ സാരമായി ബാധിക്കും

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2022 (17:44 IST)
ഇലക്ട്രോണിക് യുഗത്തില്‍ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയര്‍ഫോണ്‍. യാത്രയിലും പഠിക്കുമ്പോഴും എന്തിന് ജോലി ചെയ്യുമ്പോള്‍ പോലും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. നമുക്കിടയില്‍ പലരും ഇയര്‍ഫോണ്‍ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് തന്നെ. ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേള്‍വിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കേള്‍വി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും.
 
തുടര്‍ച്ചയായി കുറേ സമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേള്‍വി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ ആന്തരിക ഭാഗത്ത് കേള്‍വിശക്തിയെ നിയന്ത്രിക്കുന്ന വളരെ നേര്‍ത്ത ഒരു സ്ഥലമുണ്ട്. കൊക്ലിയ എന്നാണ് ഇതിന്റെ പേര്. ഇയര്‍ഫോണിലൂടെയുള്ള ഉയര്‍ന്ന ശബ്ദം ചെവിയിലേക്ക് എത്തുമ്പോള്‍ അത് മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. നേര്‍ത്ത ഫ്‌ളൂയിഡ് അടങ്ങിയ കൊക്ലിയയെ ഇത് സാരമായി ബാധിക്കും. ഇയര്‍ഫോണിലെ ഉയര്‍ന്ന ശബ്ദം വളരെ സാരമായി തന്നെ കേള്‍വി ശക്തിയെ ബാധിക്കും. 
 
അതുകൊണ്ട് വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരാശരി ശബ്ദത്തില്‍ മാത്രമായിരിക്കണം ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കേണ്ടത്. മാത്രമല്ല ഇയര്‍ഫോണിനേക്കാള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിനു നല്ലത്. 
 
ഒരാള്‍ ഉപയോഗിച്ച ഇയര്‍ഫോണ്‍ മാറിമാറി ഉപയോഗിക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാല്‍ ഇതും ആരോഗ്യത്തിനു ദോഷം ചെയ്യും. ഒരാളുടെ ചെവിക്കുള്ളിലെ ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാന്‍ ഇത് കാരണമാകും. അതിലൂടെ നിരവധി രോഗങ്ങള്‍ ഉണ്ടാകും. 
 
തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ഓരോ 30 മിനിറ്റ് കഴിയുമ്പോഴും ചെവിക്ക് അഞ്ച് മിനിറ്റ് വിശ്രമം കൊടുക്കണം. അല്ലെങ്കില്‍ അത് കേള്‍വിശക്തിക്ക് ദോഷം ചെയ്യും. ഇയര്‍ഫോണിനേക്കാള്‍ ചെവിയുടെ ആരോഗ്യത്തിനു നല്ലത് ഹെഡ് ഫോണ്‍ ആണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments